Follow KVARTHA on Google news Follow Us!
ad

വി എം സുധീരനും കുമ്മനവും മച്ചമ്പിമാരെന്ന് വി എസ്

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍Thiruvananthapuram, Congress, BJP, News, Politics, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2017) കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മച്ചമ്പിമാരെന്ന് വി.എസ്.അച്യുതാനന്ദന്‍. സുധീരന്‍ പറയുന്നത് എന്തായാലും അത് ഏറ്റുപിടിക്കുന്ന സ്വഭാവമാണ് കുമ്മനത്തിന്റേത്. കുമ്മനം രാജശേഖരന്‍ എന്തെങ്കിലും പറഞ്ഞാല്‍ സുധീരന്‍ അതില്‍ മേലൊപ്പു ചാര്‍ത്തുകയും ചെയ്യും.

V S criticized V M Sudheeran and Kummanam, Thiruvananthapuram, Congress, BJP, News, Politics, Chief Minister, Pinarayi vijayan, Kerala

ഇങ്ങനെ ഇരുവരും പരസ്പരം മച്ചമ്പിമാരായാണ് പ്രവര്‍ത്തിക്കുന്നത്. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പല കോണ്‍ഗ്രസുകാരുടേയും കുപ്പായത്തിന്റെ നിറം കാവിയാവുമെന്നും വി.എസ് പരിഹസിച്ചു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെയാണ് വി എസ് സുധീരനേയും കുമ്മനത്തേയും വിമര്‍ശിച്ചത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സുധീരനെയും കുമ്മനത്തെയും വിമര്‍ശിച്ചിരുന്നു. ചില കാര്യങ്ങളില്‍ കുമ്മനവും സുധീരനും പറയുന്നത് ഒരേ കാര്യമാണ്. അവര്‍ തമ്മില്‍ യോജിപ്പാണ്. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് ഇവര്‍ക്കെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Also Read:
ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: V S criticized V M Sudheeran and Kummanam, Thiruvananthapuram, Congress, BJP, News, Politics, Chief Minister, Pinarayi vijayan, Kerala.