Follow KVARTHA on Google news Follow Us!
ad

'സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി'; ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പിക്കെതിരെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാര്‍ച്ച്

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പിക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും സമര രംഗത്തിറങ്ങി. എ ബി വി പിയുടെ അതിക്രമങ്ങള്‍ക്കെതിരെ 'സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി' New Delhi, University, Students, Protest, National, ABVP, Students march for ‘azaadi’ from
ന്യൂഡല്‍ഹി: (www.kvartha.com 28.02.2017) ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പിക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും സമര രംഗത്തിറങ്ങി. എ ബി വി പിയുടെ അതിക്രമങ്ങള്‍ക്കെതിരെ 'സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി' എന്ന പേരിലായിരുന്നു ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

     Photo courtesy(Raj K Raj/HT Photo)

എ ബി വി പിയുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളജില്‍ കഴിഞ്ഞദിവസം എ ബി വി പി നടത്തിയ അക്രമത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സമര രംഗത്തിറങ്ങിയത്.

അതേസമയം ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ പ്രശ്‌നം പുറത്തുകൊണ്ടുവന്ന ഗുര്‍മേഹര്‍ കൗര്‍ എ ബി വി പിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Keywords: New Delhi, University, Students, Protest, National, ABVP, Students march for ‘azaadi’ from ABVP; issue to be raised in Parliament.