Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സ്റ്റാര്‍ ഇന്ത്യ പിന്മാറുന്നതായി റിപോര്‍ട്ടുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സ്റ്റാര്‍ ഇന്ത്യ പിന്മാറുന്നതായി റിപോര്‍ട്ടുകള്‍. ടീം ഇന്ത്യ ജേഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട Mumbai, India, Cricket, Sports, Star India not renewing jersey sponsorship for Indian
മുംബൈ: (www.kvartha.com 28.02.2017) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സ്റ്റാര്‍ ഇന്ത്യ പിന്മാറുന്നതായി റിപോര്‍ട്ടുകള്‍. ടീം ഇന്ത്യ ജേഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തില്‍ കമ്പനി പങ്കെടുക്കില്ല. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തതയാണ് സ്റ്റാര്‍ ഇന്ത്യയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് സൂചന.


'ഞങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്‌സിയില്‍ കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാലിപ്പോള്‍ ഒരു അസ്ഥിരത നിലനില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' സ്റ്റാര്‍ ഇന്ത്യ സി ഇ ഒ ഉദയ് ശങ്കര്‍ വ്യക്തമാക്കി. സ്റ്റാര്‍ ഇന്ത്യയും ബി സി സി ഐയും തമ്മിലുള്ള കരാര്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ - ഓസീസ് പര്യടനത്തോടെ അവസാനിക്കും. അതേസമയം ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍മാരാകാന്‍ പേ ടി എം രംഗത്ത് വരാനാണ് സാധ്യത. രാജ്യത്ത് മൊബൈല്‍ സേവന രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയും സാധ്യതാ ലിസ്റ്റിലുണ്ട്.

2013 ഡിസംബറിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്റ്റാര്‍ ഇന്ത്യ നേടിയത്. അതിന് മുമ്പ് സഹാറയായിരുന്നു ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, India, Cricket, Sports, Star India not renewing jersey sponsorship for Indian cricket team.