Follow KVARTHA on Google news Follow Us!
ad

മാതൃത്വം എന്തെന്നറിയാത്ത മാടമ്പിമാരായി സിപിഎം മാറി; വളയിട്ട കൈകളില്‍ ആയുധമെടുക്കാന്‍ മുഖ്യമന്ത്രിയും കോടിയേരിയും പ്രേരിപ്പിക്കരുത്, ശോഭാ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണKozhikode, Criticism, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, News, Politics, RSS, BJP, Kerala,
കോഴിക്കോട്: (www.kvartha.com 28.02.2017) മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്.

വളയിട്ട കൈകളില്‍ ആയുധമെടുക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രേരിപ്പിക്കരുതെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രന്‍ മാതൃത്വം എന്തെന്നറിയാത്ത മാടമ്പിമാരായി സിപിഎം മാറിയിരിക്കയാണെന്നും പറയുകയുണ്ടായി. കണ്ണകിയുടെ ശാപമേറ്റ രാജാവിനെ പോലെ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ അമ്മമാരുടെ ശാപമേറ്റുവാങ്ങുകയാണെന്നും ശോഭ കുറ്റപ്പെടുത്തി. 

Shoba Surendran against CPM, Kozhikode, Criticism, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, News, Politics, RSS, BJP, Kerala

പാലക്കാട് കൊല്ലപ്പെട്ട വിമലാദേവിയുടെ ചിതാഭസ്മവുമായി 'മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കെതിരെ മാതൃവിലാപം' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ചിതാഭസ്മ നിമജ്ജന യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ആര്‍എസ്എസിനെ നേരിടാന്‍ അമ്പലങ്ങളില്‍ ആയുധ ശേഖരമെന്ന പ്രചാരണവുമായാണ് ഇപ്പോള്‍ പിണറായി നടക്കുന്നത്. പിണറായി പറഞ്ഞതു ശരിയാണ് , അമ്പലങ്ങളില്‍ ആയുധമുണ്ട്. വിഷ്ണുവിന്റെ കൈയ്യില്‍ സുദര്‍ശന ചക്രമുണ്ട്, ശിവന്റെ കൈയ്യില്‍ ത്രിശൂലമുണ്ട്, മുരുകന്റെ കൈയ്യില്‍ വേലുണ്ട്. അതൊന്നും ആര്‍എസ്എസ് വച്ചു കൊടുത്തതല്ല. ഇതൊക്കെ പറഞ്ഞ് ആര്‍എസ്എസിനു തടയിടാന്‍ ഇന്ദ്രനും ചന്ദ്രനുമല്ല, പിണറായിയുടെ മുതുമുത്തച്ഛന്‍ വിചാരിച്ചാലും കഴിയില്ലെന്നും ശോഭ പരിഹസിച്ചു.

പിണറായി വിജയനെ മംഗലൂരുവില്‍ കാലു കുത്തിക്കില്ലെന്ന് ആര്‍എസ്എസ് പറഞ്ഞിട്ടില്ല. ആര്‍എസ്എസ് അങ്ങനെ പറഞ്ഞാല്‍, പിണറായി ഇന്ത്യയില്‍ ഒരിടത്തും കാലു കുത്തില്ല. പറയാത്ത കാര്യത്തിന്റെ പേരില്‍ ചര്‍ച്ച നടത്താതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കാന്‍ നോക്കുകയാണ് പിണറായി ചെയ്യേണ്ടത്. നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയന്‍ കഥകള്‍ മെനയുകയും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുമാണ്.

ആര്‍.എസ്.എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ല. ബി.ജെ.പിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യപരമായി സി.പി.എമ്മിന് ശവമഞ്ചമൊരുക്കും. ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ശോഭ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രന്‍, കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പള്‍സര്‍ സുനിയുടെ പിന്നിലാരെന്നു കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

അതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെയും ശോഭാ സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയെന്നായിരുന്നു ശോഭയുടെ പരിഹാസം. 

Also Read:
ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Shoba Surendran against CPM, Kozhikode, Criticism, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, News, Politics, RSS, BJP, Kerala.