Follow KVARTHA on Google news Follow Us!
ad

സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; മുന്‍ ഡി ജി പി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജThiruvananthapuram, Chief Minister, Criticism, Allegation, News, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2017) മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി ജി പി രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച മുഖ്യമന്ത്രി സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപിച്ചു.

 ഡിജിപി എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാ പരിഗണനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പദവിക്ക് ചേരാത്ത പ്രവര്‍ത്തിയാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തിനെതിരായ സഭയിലെ മുഖ്യമന്ത്രിയുടെ പരമാര്‍ശം ഒഴിവാക്കാമായിരുന്നു. ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Pinarayi speaks against TP Senkumar In Kerala Assembly, Thiruvananthapuram, Chief Minister, Criticism, Allegation, News, Politics, Kerala.

അതേസമയം സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. സെന്‍കുമാറിന്റെ വീടിനുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശം നല്‍കി.

 Pinarayi speaks against TP Senkumar In Kerala Assembly, Thiruvananthapuram, Chief Minister, Criticism, Allegation, News, Politics, Kerala

പോലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നു സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണമാണു തനിക്കെതിരെ പ്രതികാര നടപടിയെടുക്കാനിടയാക്കിയത്. 

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

Also Read:
സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു; കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pinarayi speaks against TP Senkumar In Kerala Assembly, Thiruvananthapuram, Chief Minister, Criticism, Allegation, News, Politics, Kerala.