Follow KVARTHA on Google news Follow Us!
ad

ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തും നേടിയെടുക്കാം; ജന്മനാ വീല്‍ ചെയറിലായ അംഗവൈകല്യമുള്ള പെണ്‍കുട്ടി ഏറ്റവും സുന്ദരിയായ മോഡല്‍

ശരീരത്തിന്റെ അംഗ ബലമല്ല മറിച്ച് മനസ്സിന്റെ അടങ്ങാത്ത ആത്മബലമാണ് ഒരാളുടെ ആഗ്രഹങ്ങളെ When Alexandra Kutas headlined a recent fashion show in Kiev it was not just a personal
കീവ്: (www.kvartha.com 28.02.2017) ശരീരത്തിന്റെ അംഗ ബലമല്ല മറിച്ച് മനസ്സിന്റെ അടങ്ങാത്ത ആത്മബലമാണ് ഒരാളുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നതും ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ജന്മനാ അംഗവൈകല്യമുണ്ടായിട്ടും, ഒന്നെഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാതിരുന്നിട്ടും സ്വപ്നം കാണാൻ അവൾ മറന്നില്ല; അതിനവൾ മടി കാണിച്ചില്ല. ആത്മ വിശ്വാസം മുറുകെ പിടിച്ച് കൊണ്ട് അവൾ സ്വപ്നം കണ്ടു, ആഗ്രഹിച്ചു എന്നിട്ട് ആ ലക്ഷ്യത്തിലേക്കായി അവൾ പരിശ്രമിച്ച് കൊണ്ടേയിരുന്നു.

അവസാനം സ്വന്തം ലക്‌ഷ്യം നേടിയെടുത്തതോടൊപ്പം ലോകത്തെ ലക്ഷക്കണക്കിന് അംഗവൈകല്യമുള്ളവരുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ച് അവർക്ക് പ്രചോദനമാകുക കൂടി ചെയ്തു. ഉക്രൈനിലെ ഡിനിപ്ര സ്വദേശി അലക്‌സാൻഡ്ര കുത്താസ് (23) ആണ് വീൽ ചെയറിലൂടെ ക്യാറ്റ് വാക്കിംഗ് നടത്തി മോഡൽ രംഗത്ത് പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നത്.


ചെറുപ്പം മുതലേ ഒരു മോഡലാകണമെന്നുള്ള കുത്താസിന്റെ ആഗ്രഹത്തിന് പക്ഷെ എപ്പോഴും വിലങ്ങു തടിയായിരുന്നത് സ്വന്തം ശരീരമായിരുന്നു. സെറിബ്രൽ പാൾസി എന്ന അസുഖം കാരണം ശരീരമാകെ തളർന്ന് വീൽ ചെയറിനെ ആശ്രയിച്ച് ജീവിക്കുന്നവൾക്കെങ്ങനെ മോഡലാകാൻ കഴിയുമെന്ന് പലരും ചോദിച്ചു. ഒരുപാടാളുകളോട് അവൾ അവസരം ചോദിച്ചെങ്കിലും എല്ലാവരും എളിമയോടെ നിരസിച്ചു.

പഠിക്കുന്ന സമയത്ത് അച്ഛനും മുത്തച്ഛനുമായിരുന്നു കുത്താസിനെ സ്‌കൂളിൽ പോകാൻ സഹായിച്ചിരുന്നത്. 2002 ലെ ഒരു ഉച്ച സമയത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ഫോട്ടോഗ്രാഫർ വന്നു കുത്താസിനോട് മോഡലിംഗിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചു. വളരെ സന്തോഷം തോന്നിയ ആ നിമിഷം കുത്താസിന് ഒരിക്കലും മറക്കാൻ കഴിയില്ല.


1999 ൽ കൃത്രിമ കാലുമായി ഫാഷൻ രംഗത്തും മോഡൽ രംഗത്തും വിപ്ലവം സൃഷ്ടിച്ച എയ്‌മീ മുള്ളിൻസ് എന്ന അമേരിക്കൻ നടിയെ കുറിച്ചറിഞ്ഞതും കുത്താസിന്റെ ആത്മ വിശ്വാസം കൂടി എന്ന് പറയാം. അന്ന് കൃത്രിമ കാലുകളുമായി ഫാഷൻ ലോകത്ത് എയ്മി തിളങ്ങിയെങ്കിൽ ഇന്ന് വീൽ ചെയറിൽ തനിക്കും ഒരു മാറ്റം കൊണ്ട് വരാമെന്ന് കുത്താസ് ചിന്തിച്ചു.

തുടർന്ന് അംഗവൈകല്യമുള്ളവർക്ക് അമേരിക്കയിൽ നടത്തിയ ഫാഷൻ ഷോയിൽ പങ്കെടുക്കാൻ കുത്താസ് തീരുമാനിച്ചു. കറുത്ത നിറത്തിലുള്ള നീളമുള്ള ഗൗണായിരുന്നു വേഷം. മരത്തിന്റെ ഇരിപ്പിടമുണ്ടാക്കി അതിൽ ഇരുത്തിയ ശേഷം നാല് പേർ എടുത്താണ് ഈ സുന്ദരിയെ ഫാഷൻ ഷോയിൽ പങ്കെടുപ്പിച്ചത്.


കുത്താസിന്റെ ആത്മവിശ്വാസമാണ് പുതിയ മാറ്റത്തിന് തുടക്കമിടാൻ കാരണമെന്ന് ഫാഷൻ ഷോ നടത്തിപ്പുകാരനും ഉക്രൈൻ ഡിസൈനറുമായ ഫെഡിർ വോസിയാനോവ് പറഞ്ഞു. നിലവിൽ ഉക്രൈന്റെ ഡിനിപ്ര സിറ്റി മേയറിന്റെ ഉപദേഷ്‌ടാവ്‌ കൂടിയാണ് കുത്താസ്.

അംഗ വൈകല്യമുള്ള ആയിരങ്ങളുടെ ഉള്ളിലെ കഴിവുകളെ മനസ്സിലാക്കി അവർക്കാവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ആത്‌മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ സഹായിക്കുകയും കൂടി ഈ പെൺകുട്ടി ചെയ്യുന്നുണ്ട്.

Image Credit: NDTV

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Once Shunned, This Wheelchair Bound Woman Is Now A Rising Model. When Alexandra Kutas headlined a recent fashion show in Kiev it was not just a personal dream come true but also a victory for disabled people in her homeland Ukraine