Follow KVARTHA on Google news Follow Us!
ad

നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു

നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെയില്‍ കേടുപാടുണ്ടായതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ റണ്‍വെNavy flight in Mangalore has just missed an accident when the flight's tire broken during landing
മംഗളൂരു: (www.kvartha.com 28.02.2017) നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെയില്‍ കേടുപാടുണ്ടായതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ റണ്‍വെ താല്‍ക്കാലികമായി അടച്ചിട്ടു. വൈകുന്നേരം രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് അറ്റകുറ്റ പണികള്‍ക്കായി റണ്‍വെ അടച്ചിട്ടത്.

അതേസമയം അപകടം സംഭവിച്ച വിമാനത്തിലെ പൈലറ്റുമാരും മറ്റു യാത്രക്കാരും സുരക്ഷിതരാണെന്ന് മംഗളൂരു എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. എന്നാല്‍ ഭാഗ്യം കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. അതിനിടെ മംഗളൂരുവിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.

പിന്നീട് ഗോവയില്‍ നിന്നെത്തിയ വിദഗ്ദ സംഘം മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തില്‍ റണ്‍വെയിലെ പ്രശ്‌നം പരിഹരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mangalore airport to close for runway patch work. Navy flight in Mangalore has just missed an accident when the flight's tire broken during landing. This incident kept runway damaged.