Follow KVARTHA on Google news Follow Us!
ad

എബിവിപിയ്ക്ക് എതിരായ ക്യാമ്പയിനില്‍ നിന്നും ഗുര്‍മെഹര്‍ കൗര്‍ പിന്‍മാറി

എബിവിപി പ്രവര്‍ത്തകരില്‍ നിന്നും ബലാത്സംഗ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ New Delhi, Threatened, News, University, National,
ന്യൂഡല്‍ഹി: (www.kvartha.com 28.02.2017) എബിവിപി പ്രവര്‍ത്തകരില്‍ നിന്നും ബലാത്സംഗ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ എബിവിപിക്ക് എതിരായ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കൗര്‍ ഇക്കാര്യം അറിയിച്ചത്.

ഞാന്‍ ഈ ക്യാമ്പെയിനില്‍ നിന്നും പിന്‍വാങ്ങുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. എന്നെ വെറുതെ വിട്ടേക്ക്. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇരുപത് വയസുകാരി അനുഭവിക്കേണ്ടതും അതിലപ്പുറവും ഞാന്‍ അനുഭവിച്ചു. മാര്‍ച്ച് നടത്തേണ്ടത് അവിടുത്തെ വിദ്യാര്‍ത്ഥികളാണ്. ഞാനല്ല. കൂടുതല്‍ പേര്‍ പങ്കെടുത്തു പ്രതിഷേധം വിജയിപ്പിക്കണം. കൗര്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരു പോസ്റ്റില്‍, തന്റെ ധൈര്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്കും ഗുര്‍മേഹര്‍ മറുപടി നല്‍കുന്നു. എന്റെ ധൈര്യത്തെയും മനോബലത്തെയും ചോദ്യം ചെയ്യുന്നവര്‍ക്ക്, ഞാനത് ആവശ്യത്തിലധികം കാണിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, അടുത്ത പ്രാവശ്യം ഭീഷണികളുയര്‍ത്തുന്നതിനും ആക്രമണം നടത്തുന്നതിനും മുന്‍പായി നമ്മള്‍ രണ്ടുതവണ ആലോചിക്കുമെന്നും ഗുര്‍മേഹര്‍ പറയുന്നു.

'സേവ് ഡെല്‍ഹി യൂണിവേഴ്‌സിറ്റി' എന്ന പേരില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്കെതിരെ ഗുര്‍മെഹറിന്റെ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ക്യാമ്പയിനെ തുടര്‍ന്നാണ് ഗുര്‍മെഹറിനെതിരെ എബിവിപി ഭീഷണി ഉയര്‍ത്തിയത്. ഗുര്‍മെഹറിന് എതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

ലേഡി ശ്രീറാം കോളജിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലി നല്‍കിയ മേജര്‍ മന്‍ദീപ് സിംഗിന്റെ മകളാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ഷെഹ് ല റാഷിദ് എന്നിവരെ ഡെല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളജില്‍ എ.ബി.വി.പി വിലക്കിയതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയാണ് ഗുര്‍മെഹര്‍ കാമ്പെയിന് തുടക്കമിട്ടത്. 

Gurmehar Kaur Withdraws From Protest March Against Alleged Violence By ABVP, Tweets 'This Is All I Can Take', New Delhi, Threatened, News, University, National

തന്റെ പിതാവിനെ കൊന്നത് പാകിസ്ഥാന്‍ അല്ല, യുദ്ധമാണെന്ന പോസ്റ്റുമായാണ് കാമ്പെയിന്‍ തുടങ്ങിയത്. എ.ബി.വി.പിയെ ഭയക്കുന്നില്ലെന്ന് എഴുതിയ പ്‌ളക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രവും വൈറലായിരുന്നു. ഇതിന് പിന്നാലെ എ.ബി.വി.പിയുടെ മാനഭംഗ ഭീഷണിയും കൗറിന് നേരിടേണ്ടി വന്നു.

സമൂഹമാധ്യമങ്ങള്‍ വഴി ദിവസവും വളരെയധികം ഭീഷണികളാണു വരുന്നതെന്ന് ഗുര്‍മേഹര്‍ അറിയിച്ചിരുന്നു. തന്നെ ദേശദ്രോഹി എന്നു വിളിച്ചും മറ്റും ഭീഷണി വരുന്നു. അക്രമം, മാനഭംഗം തുടങ്ങിയ അതിക്രമങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിയുണ്ട്. സമൂഹമാധ്യമത്തിലെ തന്റെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയായി കമന്റുകളായാണ് ഭീഷണി വരുന്നത്. ഒരു കമന്റില്‍ രാഹുല്‍ എന്നയാള്‍ തന്നെ മാനഭംഗം ചെയ്യുന്നതെങ്ങനെയെന്നും വിശദീകരിച്ചിട്ടുമുണ്ട്. ഇതു പേടിപ്പെടുത്തുന്നതാണെന്നും ഗുര്‍മേഹര്‍ പറഞ്ഞിരുന്നു.

Also Read:
സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു; കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gurmehar Kaur Withdraws From Protest March Against Alleged Violence By ABVP, Tweets 'This Is All I Can Take', New Delhi, Threatened, News, University, National.