Follow KVARTHA on Google news Follow Us!
ad

മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹ് മദ് അന്തരിച്ചു

മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് അന്തരിച്ചു . മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മന്‍ മോഹന്‍ New Delhi, Manmohan Singh, Prime Minister, Malappuram, Parliament, hospital, Treatment, News, National,
ന്യൂഡല്‍ഹി: (www.kvartha.com 01.02.2017) മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹ് മദ് എം പി അന്തരിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും ലോക്‌സഭാ എം പിയുമായിരുന്നു.

ബുധനാഴ്ച പുലർച്ചെ 2.15 നാണ് മരണം സ്ഥിരീകരിച്ചത്. ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം രാവിലെ എട്ട് മുതൽ 12 വരെ ഡൽഹിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിക്കും. അവിടെ ഹജ്ജ് ഹൗസിലും പിന്നീട് കോഴിക്കോട് ലീഗ് ഹൗസിലും പൊതുദർശത്തിനുവയ്ക്കും. ശേഷം രാത്രിയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഖബറടക്കം വ്യാഴാഴ്ച നടക്കും.

മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ ഇരു സഭകളേയും സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനിടെ ഇരിപ്പിടത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇ അഹ് മദ് കുഴഞ്ഞ് വീഴുകയുമായിരുന്നു.

ഉടന്‍ തന്നെ അദ്ദേഹത്തെ എം പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പാര്‍ലമെന്റിലെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 78 വയസുള്ള ഇ അഹ് മദിനെ പ്രായാധിക്യത്തിന്റെ അവശതകള്‍ അലട്ടിയിരുന്നു. ഇതിനിടെയായിരുന്നു ഹൃദയാഘാതം.

1938 ഏപ്രില്‍ 29ന് കണ്ണൂരിലായിരുന്നു ജനനം. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ഗവണ്‍മെന്റ് ലോ കോളജ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. അഞ്ചു തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (1967 - 1991). 1982 - 1987 കാലത്ത് കേരള വ്യവസായ മന്ത്രിയായിരുന്നു. 1991 ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1995ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി. 2004 ലാണ് വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റത്. 2009 ല്‍ റയില്‍വേ സഹമന്ത്രി. 2011 ല്‍ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.

വണ്‍ ഫോറിന്‍ ജേണി ആന്‍ഡ് ന്യൂമെറസ് മെമ്മറീസ്, എ സ്‌റ്റോറി ഓഫ് റിനൈസന്‍സ് ഓഫ് ഇന്ത്യന്‍ മുസ്ലിംസ്, ദി ലീഡേര്‍സ് ഐ നൊ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുഹറ അഹ് മദ്. മൂന്ന് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Former minister E Ahamed passes away, New Delhi, Manmohan Singh, Prime Minister, Malappuram, Parliament, Hospital, Treatment, News, National


Also Read:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

Keywords: Former minister E Ahamed passes away, New Delhi, Manmohan Singh, Prime Minister, Malappuram, Parliament, Hospital, Treatment, News, National.