Follow KVARTHA on Google news Follow Us!
ad

ഇനി പിടിച്ചാല്‍ കിട്ടില്ല, ആര്‍എസ്എസിനെ തുറന്നുകാട്ടുന്ന തുടര്‍ പ്രചാരണത്തിന് സിപിഎം കര്‍മ പദ്ധതി, പിണറായി നേരിട്ടു നയിക്കും

ആര്‍എസ്എസിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടുന്നതില്‍ ഇടക്കാലത്ത് Thiruvananthapuram, BJP, Politics, News, Pinarayi vijayan, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2017) ആര്‍എസ്എസിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടുന്നതില്‍ ഇടക്കാലത്ത് മനപ്പൂര്‍വമല്ലാത്ത വീഴ്ച സംഭവിച്ചു എന്ന് സിപിഎം സംസ്ഥാന നേതൃത്വത്തില്‍ പൊതുവികാരം.

ആശയപരമായി സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നു കാണിക്കുക എന്ന ഉത്തരവാദിത്തം മറ്റാരേക്കാളും നന്നായി നിറവേറ്റേണ്ട പാര്‍ട്ടി അതില്‍ അലംഭാവം കാണിച്ചതുകൊണ്ടാണ് നേമത്ത് ഒ രാജഗോപാല്‍ ജയിക്കുകയും ഏഴിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് വരികയും ചെയ്തതെന്ന് നേരത്തേ സിപിഎം വിലയിരുത്തിയിരുന്നു.
CPM starts anti RSS campaign after a break under the leadership of CM, Thiruvananthapuram, BJP, Politics, News, Pinarayi vijayan, Criticism, Kerala.

എന്നാല്‍ അതിനുമപ്പുറം കേരളത്തിലെ മുഖ്യപ്രതിപക്ഷത്തെപ്പോലെ ഇടപെടലുകള്‍ നടത്താനും മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞത് പാര്‍ട്ടി അല്‍പം 'പിന്നോട്ടു നിന്നതുകൊണ്ടാണ്' എന്ന സ്വയം വിമര്‍ശനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

മംഗലാപുരത്ത് പിണറായിയെ തടയുന്ന കാര്യത്തില്‍ സംഘപരിവാര്‍ നാണംകെട്ട് പിന്നോട്ടു പോയെങ്കിലും അവര്‍ പത്തി താഴ്ത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുകൂടിയാണ് നിയമസഭയിലും പുറത്തും അതിശക്തമായി ആര്‍എസ്എസിനെ പൊളിച്ചടുക്കാന്‍ പിണറായി തന്നെ നേരിട്ട് നേതൃത്വം നല്‍കുന്നത്. ഇത് സംസ്ഥാന വ്യാപകമായി തുടരും. സംഘ്പരിവാറിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചും തൊലിയുരിച്ചും മംഗലാപുരം സമ്മേളനത്തില്‍ പിണറായി നടത്തിയ പ്രസംഗം മതേതര ശക്തികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇടയില്‍ വലിയ ചലനമുണ്ടാക്കി എന്നാണ് പാര്‍ട്ടി നിരീക്ഷണം . മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയന് ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ല എന്ന പ്രസംഗത്തിന് അപ്പോള്‍ വലിയ തോതില്‍ കൈയടി ലഭിക്കുക മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും അത് വൈറലായി.

ഇതെല്ലാം കണക്കിലെടുത്താണ് സംഘ്പരിവാര്‍ വിരുദ്ധ ക്യാംപെയ്‌നിന്റെ പുതിയ പോര്‍മുഖം സ്ഥിരമായി തുറക്കാന്‍ സിപിഎം തീരുമാനിച്ചത്. രാഷ്ട്രീയമായും സംഘടനാപരമായും കേരളത്തില്‍ സംഘ്പരിവാറിന് മേല്‍ക്കൈ ഉണ്ടായെന്നു വരുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന അഭിപ്രായം സിപിഎമ്മില്‍ ശക്തമാണ്. അത് എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ചാകും ക്യാംപെയ്‌നിന്റെ രണ്ടാം ഭാഗം എന്നാണ് വിവരം. രണ്ടര വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇപ്പോഴേ തന്ത്രം നിശ്ചയിച്ച് ബിജെപി പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.

CPM starts anti RSS campaign after a break under the leadership of CM, Thiruvananthapuram, BJP, Politics, News, Pinarayi vijayan, Criticism, Kerala

തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് വി മുരളീധരന്‍ ലോ അക്കാദമി പ്രശ്‌നത്തില്‍ നിരാഹാരം നടത്തിയതും തലസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നു. അതുപോലെതന്നെ കാസര്‍കോട്ട് നിന്ന് ഇത്തവണയും മത്സരിക്കാനുദ്ദേശിക്കുന്ന കെ സുരേന്ദ്രന്‍ ഭൂരിപക്ഷ വര്‍ഗീയ ഏകീകരണമുണ്ടാക്കി ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലായി നേടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വിവാദ മംഗലാപുരം പ്രസംഗം ഈ ദിശയിലാണ് സിപിഎം വിലയിരുത്തലുകള്‍. അവയെ രാഷ്ട്രീയമായി ചെറുക്കാനുറച്ച് കച്ചകെട്ടിത്തന്നെയാണ് സിപിഎം നീക്കം.

Also Read:
കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് തുടങ്ങില്ല; മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതര്‍, അത് തന്നെ സംശയം, പത്തനംതിട്ടയില്‍ ഉദ്ഘാടനം 28 ന് തന്നെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM starts anti RSS campaign after a break under the leadership of CM, Thiruvananthapuram, BJP, Politics, News, Pinarayi vijayan, Criticism, Kerala.