Follow KVARTHA on Google news Follow Us!
ad

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ പിന്‍ വേര്‍പെടുത്താന്‍ മറന്നു പോയി; ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ലാൻഡിംഗ് ഗിയറിന്റെ കുറ്റി വേർപെടുത്താൻ മറന്നു പോയത് കാരണം പറന്നുയർന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കിAir India has put two of its engineers off duty for reportedly “forgetting”
ന്യൂഡല്‍ഹി: (www.kvartha.com 28.02.2017) ലാന്‍ഡിംഗ് ഗിയറിന്റെ പിന്‍ വേര്‍പെടുത്താന്‍ മറന്നു പോയത് കാരണം പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രണ്ടു എഞ്ചിനീയര്‍മാരുടെ വീഴ്ച കാരണം പറന്നുയര്‍ന്ന ശേഷം തിരിച്ചിറക്കേണ്ടി വന്നത്. തിങ്കളാഴ്ചയാണ് സംഭവം.

വിമാനം പറക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ലാന്‍ഡിംഗ് ഗിയറില്‍ ഘടിപ്പിച്ചിരിക്കുന്ന പിന്‍ വേര്‍പെടുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് പറന്നുയര്‍ന്ന ശേഷം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ടയറുകളെ പൈലറ്റിന് വലിച്ചുള്ളിലേക്ക് മാറ്റാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ജോലിയിലുണ്ടായിരുന്ന എഞ്ചിനീയര്‍മാര്‍ കുറ്റി വിച്ഛേദിക്കാന്‍ മറന്ന് പോകുകയായിരുന്നു. ഇത് അറിയാതെ പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറുകള്‍ ആകാശത്ത് വെച്ച് അകത്തേക്ക് മാറ്റാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും നടന്നില്ല. കാര്യ ഗൗരവം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

ഉന്നത എഞ്ചിനീയര്‍മാരടങ്ങിയ സംഘം പരിശോധിച്ച ശേഷമാണ് ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് കുറ്റി വേര്‍പ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായത്. സംഭവത്തെ കുറിച്ച് ഡയറക്റ്ററേറ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റി വിച്ഛേദിച്ച ശേഷം വിമാനം പിന്നീട് കൊച്ചിയിലേക്ക് പറന്നു. അതേസമയം വീഴ്ച വരുത്തിയ എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Air India suspends 2 ‘forgetful’ engineers who forced Delhi-Kochi flight to return. Air India has put two of its engineers off duty for reportedly “forgetting” to remove pins from the landing gear, forcing the Delhi-Kochi flight to return soon after take off