Follow KVARTHA on Google news Follow Us!
ad

റിമ കല്ലിങ്കലിന് പണി കിട്ടി, പോസ്റ്റിന് ആരാധകരുടെ ചൂടന്‍ മറുപടികള്‍; രഞ്ജിത്തിന്റെ അഭിപ്രായത്തെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച നടി ഒടുവില്‍ പുലിവാല് പിടിച്ചു

സംവിധായകനും നടനുമായ രഞ്ജിത്തിനെ പരിഹസിക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ Regarding actress who assaulted by gang many actors and film associates shares their views and opinion
കൊച്ചി: (www.kvartha.com 28.02.2017) സംവിധായകനും നടനുമായ രഞ്ജിത്തിനെ പരിഹസിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട റിമ കല്ലിങ്കലിന് ആരാധകരുടെ ഉശിരന്‍ മറുപടികള്‍. പോസ്റ്റിന് മറുപടി കൊടുത്ത റിമ അവസാനം ഉത്തരം മുട്ടി പൊല്ലാപ്പിലായിരിക്കുകയാണ്. ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കുറച്ച് ദിവസമായി സാമൂഹിക മാധ്യമങ്ങളിലും മറ്റും സജീവമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ സുരക്ഷ ഒരു പ്രശ്‌നമായി മാറിയിരിക്കുമ്പോള്‍ സ്ത്രീ വിരുദ്ധത സിനിമയില്‍ ഉള്‍പെടുത്തരുതെന്നും അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്നും തരത്തില്‍ പല അഭിപ്രായങ്ങളും പലരും പങ്ക് വെക്കുകയുണ്ടായി.


സ്ത്രീ വിരുദ്ധതയുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന് നടന്‍ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരം സിനിമകള്‍ സംവിധാനം ചെയ്യില്ലെന്ന് സംവിധായകന്‍ ആഷിഖ് അബുവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുവരില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ് സംവിധായകന്‍ രഞ്ജിത്ത് കൈക്കൊണ്ടിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന സിനിമയിലെ കള്ള് കുടിയന്‍ ഒരു സ്ത്രീയോട് മോശമായി സംസാരിക്കുന്ന രംഗം എഴുത്തുകാരന്‍ കൂടിയായ രഞ്ജിത്ത് തിരുത്തിയെഴുതി സ്ത്രീ വിരുദ്ധതയില്‍ നിന്ന് മോചനം നേടിയിരുന്നു. മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തിലാണ് രഞ്ജിത്ത് 'സ്പിരിറ്റ്' സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗ് പിന്‍വലിച്ചതായി അറിയിച്ചത്. തന്റെ മറ്റു സിനിമകളില്‍ സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ അത് തിരുത്തിയെഴുതാന്‍ തയ്യാറാണെന്നും രഞ്ജിത്ത് തുറന്നുസമ്മതിക്കുന്നു. മാതൃഭൂമിയില്‍ വന്ന ഈ കുറപ്പിന്റെ ഫോട്ടോയും, ഒരു കുറിപ്പുമാണ് റിമ കല്ലിങ്ങല്‍ സ്വന്തം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ റിമക്ക് കിട്ടിയ കമന്റുകള്‍ താരത്തിനെ കുടുക്കിയെന്ന് പറയാതെ വയ്യ. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും പറ്റുന്നില്ല. മറുപടി കൊടുക്കാനും കഴിയുന്നില്ല ആ അവസ്ഥയിലാണ് നടി ഇപ്പോള്‍.


'ഹാപ്പി ഹസ്ബന്‍ഡ്' പോലെയുള്ള സിനിമകളില്‍ റിമ അവതരിപ്പിച്ച കഥാപാത്രത്തെ ചോദ്യം ചെയ്ത ഒരു ആരാധകന്‍ ഇത്തരം വേഷങ്ങള്‍ കൊണ്ട് എന്താണ് റിമ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്നു. അത് പോലെ '22 എഫ് കെ' എന്ന സിനിമയിലെ നായകന്റെ നിതംബം നോക്കി ഡയലോഗടിക്കുന്ന റിമയുടെ ഭാഗവും ഒരാള്‍ കമന്റിലൂടെ പരാമര്‍ശിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Actress Rima Kallingal got in trouble in Facebook after sharing her stand against Renjith (director). Regarding actress who assaulted by gang many actors and film associates shares their views and opinion. Director Renjith also shared his point.