ബിജെപിയോട് അയിത്തമില്ല; ചെറുപാര്‍ട്ടികളുടെ ഫെഡറേഷന്‍ രൂപീകരിക്കും: കെ എം മാണി

കോട്ടയം: (www.kvartha.com 31.01.2017) ബിജെപിയോട് അയിത്തമില്ലെന്നും പ്രാദേശിക പാര്‍ട്ടികളോട് യോജിപ്പു വേണമെന്നും വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാണി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ബിജെപിയുടെ നല്ല നയങ്ങളെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബി ജെ പിക്കു കാര്യമായി മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും വ്യക്തമാക്കി.

Trying to make local alliances and not going back to UDF says K M Mani , BJP, Demonetization, News, Politics, Kottayam, UDF, Kerala.


Trying to make local alliances and not going back to UDF says K M Mani , BJP, Demonetization, News, Politics, Kottayam, UDF, Kerala

നോട്ട് പിന്‍വലിക്കലിനെ അന്ധമായി എതിര്‍ക്കുന്നില്ലെങ്കിലും അത് നടപ്പാക്കിയതില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. കേരള കോണ്‍ഗ്രസിന്റെ നയങ്ങളുമായി യോജിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കും, എന്നാല്‍ ആരെങ്കിലും വാതില്‍ തുറന്നാല്‍ ഓടിക്കയറില്ലെന്നും മാണി അറിയിച്ചു.

അതേസമയം, പ്രാദേശിക പാര്‍ട്ടികളുടെ യോജിപ്പ് അനിവാര്യമാണെന്നും മാണി പറഞ്ഞു. ചെറുപാര്‍ട്ടികളുടെ ഫെഡറേഷന്‍ രൂപീകരിക്കും. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സഹകരിക്കണം. എന്നാല്‍ യുഡിഎഫിലേക്കു ഒരു മടങ്ങിപ്പോക്കില്ല. വിജയത്തിലേക്കു കുതിക്കുന്നവര്‍ തോല്‍ക്കാന്‍ തിരിച്ചുവരില്ല. കോണ്‍ഗ്രസ് നുകത്തിനു കീഴിലായിരുന്നു യുഡിഎഫിലെ പ്രവര്‍ത്തനം. അതിന്റെ ദൗര്‍ബല്യങ്ങള്‍ കേരള കോണ്‍ഗ്രസിലും പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:
പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതികള്‍ക്കെതിരെ ചുമത്തിയത് മാനഹാനി അടക്കമുള്ള വകുപ്പുകള്‍

Keywords: Trying to make local alliances and not going back to UDF says K M Mani , BJP, Demonetization, News, Politics, Kottayam, UDF, Kerala.
Previous Post Next Post