അഭയാര്‍ത്ഥികളുടെ വിലക്കിനെ എതിര്‍ത്തു; അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

വാഷിംഗ്ടണ്‍: (www.kvartha.com 31.01.2017) ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാന്‍ വൈമനസ്യം കാണിച്ച അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെയാണ് ട്രംപ് പുറത്താക്കിയത്.


സാലിയേറ്റ്‌സ് യു.എസ് നീതിന്യായ വകുപ്പിനെ വഞ്ചിച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സാലിയേറ്റ്‌സിന്റെ നിലപാട് അമേരിക്കയുടെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ലെന്നും ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

Trump Fires Acting Attorney General Who Defied Him, Washington, Barack Obama, America, Protesters, Judge, News, World.


Trump Fires Acting Attorney General Who Defied Him, Washington, Barack Obama, America, Protesters, Judge, News, World.

യേറ്റ്‌സിന് പകരം ഡാന ബോന്റെയെ ആക്ടിംഗ് അറ്റോര്‍ണി ജനറലായി നിയമിച്ചിട്ടുണ്ട്. സെനറ്റ് അംഗമായ ജെഫ് സെഷന്‍സായിരിക്കും പുതിയ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍. ജെഫിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരം നല്‍കുന്നത് വരെ ഡാന തുടരും. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് യേറ്റ്‌സിനെ അറ്റോര്‍ണി ജനറലായി നിയമിച്ചത്. സര്‍ക്കാരിന്റെ ഉത്തരവില്‍ യേറ്റ്‌സ് സംശയം പ്രകടിപ്പിച്ചതോടെ അത് രാജ്യത്തിന്റെ പലയിടത്തും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

അതേസമയം, എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേയും ട്രംപ് പുറത്താക്കി. റാനിയല്‍ റാഗ്‌സ്‌ഡേലിന് പകരം തോമസ് ഹാം ആണ് പുതിയ ഡയറക്ടര്‍. ഹാമിനെ പുറത്താക്കിയതിന് കാരണമൊന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, ട്രംപിന്റെ വിവാദ ഉത്തരവിനെ എതിര്‍ത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഉത്തരവില്‍ അതൃപ്തിയറിയിച്ച് നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ്മ ട്രംപിന് വിയോജന കുറിപ്പ് അയച്ചു. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് സ്ഥാനമൊഴിയാമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, യുഎസ് സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയുടെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും തന്റെ മനസില്‍ അനുയോജ്യനായ ഒരു വ്യക്തി ഉണ്ടെന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അലബാമ ജഡ്ജി വില്യം പ്രയോര്‍, കൊളറാഡോ ജഡ്ജി നീല്‍ ഗോര്‍സച്ച്, പെന്‍സല്‍ വാനിയ ജഡ്ജ് തോമസ് ഹാര്‍ഡിമന്‍ എന്നിവരാണു ട്രംപിന്റെ അന്തിമ പട്ടികയിലുള്ള മൂന്നുപേര്‍ എന്നാണു സൂചന. ഇവരില്‍നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യും. യുഎസ് ഭരണഘടനയനുസരിച്ച് പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്ന പേര് സെനറ്റ് അംഗീകരിക്കണം.

Also Read:
മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

Keywords: Trump Fires Acting Attorney General Who Defied Him, Washington, Barack Obama, America, Protesters, Judge, News, World.
Previous Post Next Post