വിദ്യാബാലന് പകരം തബു? കമലിന്റെ സ്വപ്‍ന പദ്ധതിയായ ‘ആമിയിൽ’ തബു അഭിനയിക്കും

കൊച്ചി: (www.kvartha.com 31.01.2017) കമലിന്റെ സ്വപ്ന പദ്ധതിയായ 'ആമിയിൽ' വിദ്യാബാലന് പകരം തബു അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കമലിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് ദേശീയ അവാർഡ് ജേതാവായ തബു ഒരുപാട് കാലത്തിന് ശേഷമാണ് മലായാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുന്നത്. വളരെ മികച്ച തിരക്കഥകൾ മാത്രം തെരഞ്ഞ് പിടിച്ചഭിനയിക്കുന്ന തബു ആമിയുടെ തിരക്കഥയിൽ സംതൃപ്തയാണെന്നും പ്രോജക്ടിന്റെ ഭാഗമാകാൻ താൽപര്യം കാണിച്ചതായും പറയുന്നു..

Tabu to replace Vidya Balan in Aami. National award winning actress Tabu is all set to make comeback to Mollywood. According to latest reports, Tabu will replace Vidya Balan in director Kamal’s ambitious project Aami.നേരത്തെ വിദ്യാബാലനാണ് ‘ആമിയിൽ’ അഭിനയിക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അവസാന നിമിഷം വിദ്യാബാലൻ കാല് മാറി. കമലിന്റെ മോദി പരാമർശത്തിൽ അതൃപ്തിയുള്ളത് കൊണ്ടാണ് താരം പിന്മാറിയതെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ . അതേ സമയം തിരക്കഥയിലെ ചില പൊരുത്തക്കേടുകളാണ് പിന്മാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്..


പ്രശസ്ത എഴുത്തുകാരി മാധവികുട്ടി (കമല സുരയ്യ) യുടെ ജീവ ചരിത്രമാണ് കമൽ ‘ആമി’ എന്ന പേരിൽ സിനിമയാക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Tabu to replace Vidya Balan in Aami. National award winning actress Tabu is all set to make comeback to Mollywood. According to latest reports, Tabu will replace Vidya Balan in director Kamal’s ambitious project Aami.
Previous Post Next Post