Follow KVARTHA on Google news Follow Us!
ad

അനില്‍ വിജിന്റെ പ്രസ്താവനയില്‍ വിളറി വെളുത്ത് ബിജെപി; മഹാത്മ ഗാന്ധിയെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 14.01.2017) മോഡി ഭരണത്തില്‍ ആവേശം മൂത്ത് മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ ബിജെപിക്ക്National, Narendra Modi, Khadi Gramdyog, Gandhi
ന്യൂഡല്‍ഹി: (www.kvartha.com 14.01.2017) മോഡി ഭരണത്തില്‍ ആവേശം മൂത്ത് മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ ബിജെപിക്ക് തലവേദനയാകുന്നു. കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്നായിരുന്നു ഹരിയാന മന്തിര്‍ അനില്‍ വിജിന്റെ പ്രസ്താവന. എന്നാലിത് മന്ത്രിയുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പറഞ്ഞ് ബിജെപി വിവാദത്തില്‍ നിന്നും അകലം പാലിച്ചു.

അനില്‍ വിജിന്റെ പ്രസ്താവനയെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. അതദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. പാര്‍ട്ടി നിലപാടല്ല. മഹാത്മ ഗാന്ധി ഞങ്ങളുടെ മൂര്‍ത്തിയാണ് പാര്‍ട്ടി വക്താവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

പ്രസ്താവനയെ തുടര്‍ന്ന് സമ്മര്‍ദ്ദം ഏറിയതോടെ അനില്‍ വിജും തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് തിരുത്തിപറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അനില്‍ വിജിനെ തള്ളി. രാഷ്ട്രപിതാവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. അതദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം എന്നായിരുന്നു ഖട്ടര്‍ ഇതിനോട് പ്രതികരിച്ചത്.
National, Narendra Modi, Khadi Gramdyog, Gandhi

SUMMARY:
Following huge uproar over Haryana Health Minister Anil Vij's remarks that rupee devaluation happened as the currency notes had the photograph of Mahatma Gandhi on it, the BJP has distanced from its state minister.

Keywords: National, Narendra Modi, Khadi Gramdyog, Gandhi