ദുബൈയില്‍ സ്റ്റോര്‍ കീപ്പറായ ഇന്ത്യക്കാരന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി!

ദുബൈ: (www.kvartha.com 31.01.2017) മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്നത്. ചിലര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുമ്പോള്‍, മറ്റു ചിലര്‍ നിര്‍ഭാഗ്യം കൊണ്ട് പരീക്ഷപ്പെടുന്നു. എന്നാല്‍ ഇന്ത്യക്കാരനായ അജേഷ് പത്മനാഭന്റെ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

കുറേകാലം ചെറിയ ശമ്പളത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത അജേഷ് ഇപ്പോള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായത് അജേഷായിരുന്നു.


ഒരു മില്യണ്‍ ഡോളറാണ് അജേഷിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഏകദേശം 6,74,91,100 ഇന്ത്യ രൂപ. ദുബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും അജേഷ് എടുത്ത 235 സീരിസില്‍ പെട്ട 1584 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റിയില്‍ സ്‌റ്റോര്‍ കീപ്പറായ അജേഷ് ഷാര്‍ജയിലാണ് താമസം. തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ അജേഷിന് വാക്കുകള്‍ കിട്ടാതെ പോയി.

ലബനാൻ സ്വദേശിനിയായ ഡാനി സഹ്രയ്ക്ക് നറുക്കെടുപ്പില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ സമ്മാനമായി ലഭിച്ചു. 1640 സീരിസില്‍ പെട്ട 0729 നമ്പര്‍ ടിക്കറ്റിനാണ് കണ്‍ട്രക്ഷന്‍ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറായ സഹ്‌റയ്ക്ക് സമ്മാനം ലഭിച്ചത്. നേപ്പാള്‍ പൗരനായ പ്രജ്വാള്‍ രാജിന് രണ്ടാം തവണയും ബൈക്ക് സമ്മാനമായി ലഭിച്ചു. ഇയാളെടുത്ത 297 സീരിസില്‍ പെട്ട 0674 നമ്പര്‍ ടിക്കറ്റിനാണ് ഡുകാട്ടി മോണ്‍സ്റ്റര്‍ ബൈക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന നറുക്കെടുപ്പിലും പ്രജ്വാളിന് ബൈക്ക് സമ്മാനമായി ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Dubai, Winner, Featured, Indian storekeeper becomes Dubai millionaire.
Previous Post Next Post