കൊടിഞ്ഞി ഫൈസല്‍ വധം: വി എച്ച് പി നേതാവ് അറസ്റ്റില്‍, പിടിയിലായത് ആര്‍ എസ് എസിന്റെ രഹസ്യ സങ്കേതത്തില്‍ വെച്ച്

മലപ്പുറം: (www.kvartha.com 31.01.2017) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി എച്ച് പി നേതാവ് അറസ്റ്റിലായി. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശരി സ്വദേശിയുമായ ജയകുമാറിനെ (48) യാണ് കേസന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കൊല്ലപ്പെട്ട ഫൈസല്‍

കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയ ജയകുമാര്‍ കേസിലെ എട്ടാം പ്രതിയാണ്. പാലക്കാട്, നരിക്കുനി, പറളി എന്നീ സ്ഥലങ്ങളിലെ ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ജയകുമാറിനെ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന കൊലപാതക ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു.

പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കഴിഞ്ഞ നവംബര്‍ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫാറൂഖ് നഗര്‍ സ്വദേശിയായ അനില്‍കുമാര്‍ എന്ന ഫൈസലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മതംമാറിയ വിരോധത്തിലായിരുന്നു ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Malappuram, Murder, Case, Accused, Arrested, Police, Investigates, VHP, Leader, Kerala, Faisal Murder Case, Jayakumar.
Previous Post Next Post