Follow KVARTHA on Google news Follow Us!
ad

വി കെ ശശികല എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു

വി കെ ശശികല എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ശനിയാഴ്ച നടന്ന ചടങ്ങിലാണ് അവര്‍ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റത്. Jayalalitha, National, Tamilnadu, AIADMK, Politics, V K Sasikala Takes Over as AIADMK General Secretary
ചെന്നൈ: (www.kvartha.com 31.12.2016) വി കെ ശശികല എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ശനിയാഴ്ച നടന്ന ചടങ്ങിലാണ് അവര്‍ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റത്. അമ്മ എല്ലായിപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറിയായ ശേഷം ശശികലയുടെ ആദ്യ പ്രതികരണം.


ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികല എ ഐ എ ഡി എം കെയുടെ തലപ്പത്തേക്ക് വരുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്, ജയലളിതയെ പോലെ തമിഴരുടെ അമ്മയാകാന്‍ ശശികലയ്ക്കാകുമോ?. ജയലളിത പിന്നിട്ട വഴികള്‍ നോക്കുമ്പോള്‍ ശശികലയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് തന്നെയാണ് തമിഴ് മക്കള്‍ വിശ്വസിക്കുന്നത്.
Jayalalitha, National, Tamilnadu, AIADMK, Politics, V K Sasikala Takes Over as AIADMK General Secretary.

ജയലളിതയ്ക്ക് ശേഷം ഒ പനീര്‍ സെല്‍വം മുഖ്യമന്ത്രി സ്ഥാനത്തെത്തിയെങ്കിലും, പാര്‍ട്ടിയുടെ തലപ്പത്തുള്ളത് ഒരു സ്ത്രീയാണ്. പാര്‍ട്ടി തലപ്പത്ത് നിന്ന് വളര്‍ന്ന് ഇനി അടുത്ത മുഖ്യമന്ത്രി പദമായിരിക്കും ശശികല സ്വാഭാവികമായും ലക്ഷ്യംവെക്കുക. എന്നാല്‍ അത് എ ഐ ഡി എം കെയില്‍ എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇനി കാത്തിരുന്ന് കാണണം. എ ഐ എ ഡി എം കെയില്‍ പ്രതീക്ഷിച്ചിത്ര പ്രശ്‌നങ്ങളൊന്നും നിലവിലില്ല. ഇത് ഡി എം കെ കേന്ദ്രങ്ങളെയാണ് ഏറെ വിഷമവൃത്തത്തിലാക്കുന്നത്.

പാര്‍ട്ടി കൗണ്‍സിലില്‍ ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന പ്രമേയം ഒറ്റക്കെട്ടായാണ് പാസാക്കിയത്. പാര്‍ട്ടി ഭരണഘടനാ പ്രകാരം ജനറല്‍ സെക്രട്ടറിയാകാനുള്ള യോഗ്യത ശശികലയ്ക്ക് ഇല്ല. അതുകൊണ്ട് 2017 ഏപ്രില്‍ വരെ അവര്‍ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരിക്കും. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പാര്‍ട്ടി അംഗമായവര്‍ക്ക് മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ പറ്റൂ. എന്നാല്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ ശശികലയെ ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് 2012 ഏപ്രിലിലാണ് ശശികല പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷത്തെ അംഗത്വത്തിന് 2017 ഏപ്രില്‍ വരെ ശശികല കാത്തുനില്‍ക്കണം. അന്നു മുതല്‍ മാത്രമേ അവര്‍ ജനറല്‍ സെക്രട്ടറിയാകൂ.

ഡി എം കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമിക്കപ്പെട്ട പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. ശശികലയുടെയും നടരാജന്റെയും കല്ല്യാണം നടത്തിക്കൊടുത്തത് കലൈഞ്ജര്‍ കരുണാനിധിയാണ്. അക്കാലത്ത് ചെന്നൈയില്‍ വീഡിയോ പാര്‍ലര്‍ നടത്തിയിരുന്ന ശശികലയെ നടരാജന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഐ എ എസ് ഓഫീസറായിരുന്ന ചന്ദ്രലേഖയാണ്. ഇതേ ചന്ദ്രലേഖയ്ക്ക് നേരെയാണ് പിന്നീട് ആസിഡ് ആക്രമണം ഉണ്ടായത്.

എ ഐ എ ഡി എം കെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്ന ശശികല ജയലളിതയുടെ ചില യോഗങ്ങളുടെ വീഡിയോ കവറേജ് ഏറ്റെടുത്തു. അങ്ങിനെ തുടങ്ങിയ സൗഹൃദമാണ് ഇന്നിപ്പോള്‍ ജയലളിതയുടെ പിന്‍ഗാമിയെന്ന നിലയിലേക്ക് ശശികലയെ ഉയര്‍ത്തിയത്. സിനിമാ കഥകളെ പോലും വെല്ലുന്നതായിരുന്നു ജയലളിതയുടെ ജീവിത കഥ. അതില്‍ അനുയായികള്‍ മറക്കാന്‍ ആഗ്രഹിക്കാത്തതും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ ഒരുപാട് സംഭവ വികാസങ്ങള്‍. എം ജി ആറിന്റെ വിലാപ യാത്രയ്ക്കിടെ ശവമഞ്ചത്തില്‍ നിന്നും ചവിട്ടിയിട്ടത് മുതല്‍, നിയമസഭയില്‍ വെച്ച് ഡി എം കെ എം എല്‍ എമാര്‍ സാരി വലിച്ചു കീറിയത് വരെ. നിയമസഭയില്‍ ഇനി മുഖ്യമന്ത്രിയായേ വരൂ എന്ന് ശപഥം ചെയ്ത് പടിയിറിങ്ങിയ ജയലളിത 1991 ജൂണ്‍ 24ന് തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അധികാരമേറ്റു.

ശരിക്കും പറഞ്ഞാല്‍ തിരിച്ചടികളായിരുന്നു ജയലളിതയെ മുന്നോട്ട് നയിച്ചത്. അവര്‍ നേരിട്ടത്ര ദുരനുഭവങ്ങള്‍ ശശികലയ്ക്കില്ലെങ്കിലും അമ്മയുടെ അഭാവത്തില്‍ തമിഴരെ മുന്നോട്ട് നയിക്കാന്‍ ഈ പെണ്‍കരുത്തിനാകുമെന്ന് തന്നെയാണ് തമിഴ് മക്കള്‍ പറയുന്നത്.

Keywords: Jayalalitha, National, Tamilnadu, AIADMK, Politics, V K Sasikala Takes Over as AIADMK General Secretary.