Follow KVARTHA on Google news Follow Us!
ad

ബുര്‍ജ് ഖലീഫയിലെ പുതുവര്‍ഷ കരിമരുന്ന് പ്രയോഗം ലൈവായി കാണാം: LIVE NOW

ദുബൈ: (www.kvartha.com 31.12.2016) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവര്‍ഷ കരിമരുന്ന് പ്രയോഗം ട്വിറ്ററില്‍ ലൈവായി കാണാം. ഇതാദ്യമായാGulf, UAE, Burj Khalifa
ദുബൈ: (www.kvartha.com 31.12.2016) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവര്‍ഷ കരിമരുന്ന് പ്രയോഗം ട്വിറ്ററിലും യൂടൂബിലും ലൈവായി കാണാം. ഇതാദ്യമായാണ് ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം ട്വിറ്ററില്‍ ലൈവായി വരുന്നത്.

ബുര്‍ജ് ഖലീഫയുടെ സ്ഥാപക കമ്പനിയായ എമ്മാര്‍ പ്രോപ്പര്‍ട്ടീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 828 മീറ്റര്‍ ഉയരമാണ് ബുര്‍ജ് ഖലീഫയ്ക്കുള്ളത്. ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റിലെ ഒരു കമ്പനിയുമായി ട്വിറ്റര്‍ കരാറിലേര്‍പ്പെടുന്നത്.

Gulf, UAE, Burj Khalifa


ശനിയാഴ്ച രാത്രി 7.30ന് ദുബൈ ഡൗണ്‍ ടൗണില്‍ നിന്നും സംപ്രേഷണം ആരംഭിക്കും. 500 ഏക്കറിലാണ് ദുബൈ ഡൗണ്‍ ടൗണ്‍ വ്യാപിച്ചുകിടക്കുന്നത്. ശബ്ദവിന്യാസത്തിനനുസരിച്ചാണ് കരിമരുന്ന് പ്രയോഗം. ഇത് നേരില്‍ കാണാന്‍ ആയിരക്കണക്കിനാളുകളാണ് ബുര്‍ജ് ഖലീഫയുടെ പരിസര പ്രദേശങ്ങളില്‍ എത്തുക.


SUMMARY: For the first time, Twitter will live stream the New Year Eve’s scintillating fireworks display at the world’s tallest building Burj Khalifa in Dubai to a global audience.

Keywords: Gulf, UAE, Burj Khalifa