Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് എം ഡി രാജമാണിക്യം; ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി

കെ എസ് ആര്‍ ടി സി ബസില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി എം ഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. സ്വകാര്യ, KSRTC, Kerala, Letter, Students, Education,
തിരുവനന്തപുരം: (www.kvartha.com 23/12/2016) കെ എസ് ആര്‍ ടി സി ബസില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി എം ഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. സ്വകാര്യ, കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കുന്നത് നിര്‍ത്തണമെന്നും, അതല്ലെങ്കില്‍ എല്ലാ സ്വകാര്യ ബസുകളിലും സൗജന്യ യാത്രയാക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.


വിദ്യാര്‍ത്ഥികള്‍ക്ക് സൗജ്യയാത്ര അനുവദിക്കുന്നതിലൂടെ വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നു. മാത്രമല്ല, ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സെഷന് വരുമാന പരിധി നിശ്ചയിക്കണമെന്നും, സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, എം ഡിയുടെ കത്തിനെ കുറിച്ച് അറിയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇക്കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫ് ഭരണ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ 2015 ഫെബ്രുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്.

Keywords: KSRTC, Kerala, Letter, Students, Education, Students concession: KSRTC MD writes letter to transport secretary.