Follow KVARTHA on Google news Follow Us!
ad

മുലായം സിംഗ് യാദവിനൊപ്പം നില്‍ക്കണമെന്ന് സമാജ് വാദി പ്രവര്‍ത്തകരോട് അമര്‍ സിംഗ്

ലഖ്‌നൗ: (www.kvartha.com 31.12.2016) സമാജ് വാദി പാര്‍ട്ടി വിഷയത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിനൊപ്പം നില്‍ക്കണമെന്ന് അമര്‍ സിംഗ്.National, Samajwadi Party, Amar Singh, Mulayam Singh Yadav

ലഖ്‌നൗ: (www.kvartha.com 31.12.2016) സമാജ് വാദി പാര്‍ട്ടി വിഷയത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിനൊപ്പം നില്‍ക്കണമെന്ന് അമര്‍ സിംഗ്.

നേതാജി മുലായം സിംഗിനൊപ്പം നില്‍ക്കണമെന്ന് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അപേക്ഷിക്കുകയാണ്. സംഭവിച്ചത് എന്ത് തന്നെയായാലും അത് നിര്‍ഭാഗ്യകരമാണ് അമര്‍ സിംഗ് പറഞ്ഞു. ദീര്‍ഘനാളുകള്‍ക്ക് ശേഷം പാര്‍ട്ടിയിലേയ്ക്ക് മടങ്ങിയെത്തിയ നേതാവാണ് അമര്‍ സിംഗ്.
National, Samajwadi Party, Amar Singh, Mulayam Singh Yadav

മുലായം സിംഗ് യാദവ് പ്രഖ്യാപിച്ച ഔദ്യോഗീക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാനൊരുങ്ങുകയാണ് അഖിലേഷ് പക്ഷം. ശനിയാഴ്ച (ഇന്ന്) നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

വളരെ പ്രയാസപ്പെട്ടും അര്‍പ്പണ മനോഭാവത്തോടെയുമാണ് മുലായം സിംഗ് യാദവ് പാര്‍ട്ടിക്ക് തുടക്കമിട്ടതെന്നും സമാജ് വാദി പാര്‍ട്ടിയുടെ നേതാവും അഖിലേഷിന്റെ പിതാവും ഇപ്പോഴും മുലായം സിംഗ് തന്നെയാണെന്നും അമര്‍ സിംഗ് പറഞ്ഞു.
National, Samajwadi Party, Amar Singh, Mulayam Singh Yadav

SUMMARY: Samajwadi Party leader Amar Singh today termed the crisis in the party as "unfortunate" and asked party members to support Mulayam Singh Yadav in the family feud which has seen Chief Minister Akhilesh Yadav being expelled.

Keywords: National, Samajwadi Party, Amar Singh, Mulayam Singh Yadav