Follow KVARTHA on Google news Follow Us!
ad

229 എം എല്‍ എമാരില്‍ 200 പേരും അഖിലേഷിനൊപ്പം നിന്നു; അസം ഖാനും അബു അസ്മിയും മധ്യസ്ഥരായ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ്; അഖിലേഷടക്കമുള്ളവര്‍ വീണ്ടും സമാജ് വാദി പാര്‍ട്ടിയില്‍

ലഖ്‌നൗ: (www.kvartha.com 31.12.2016) യുപിയിലെ രാഷ്ട്രീയ കുടുംബ കലഹത്തിന് തല്‍ക്കാലം പരിസമാപ്തി. യുപിയിലെ നിയമസഭ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശി National, Samajwadi Party, Mulayam Singh Yadav
ലഖ്‌നൗ: (www.kvartha.com 31.12.2016) യുപിയിലെ രാഷ്ട്രീയ കുടുംബ കലഹത്തിന് തല്‍ക്കാലം പരിസമാപ്തി. യുപിയിലെ നിയമസഭ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശിവപാല്‍ യാദവ്. ട്വിറ്ററിലൂടെയാണദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ 229ല്‍ 200 പേര്‍ പങ്കെടുത്തിരുന്നു. ഇവര്‍ എല്ലാവരും ഒറ്റക്കെട്ടായി അഖിലേഷ് യാദവിനൊപ്പം നിന്നതോടെ മുലായം സിംഗിന്റെ നേതൃത്വത്തിലുള്ള ഘടകം പരാജയം സമ്മതിക്കുകയായിരുന്നു.

ഒരിക്കല്‍ പുറത്താക്കിയ ശേഷം വീണ്ടും പാര്‍ട്ടി തിരിച്ചെടുത്ത അമര്‍ സിംഗിനെ പുറത്താക്കണമെന്ന ആവശ്യം അഖിലേഷ് യാദവ് മുന്നോട്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അസം ഖാന്‍, അബു അസ്മി എന്നിവരുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍.

നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മല്‍സരാര്‍ത്ഥികളുടെ പേരുകള്‍ മുലായം സിംഗും അഖിലേഷും ചേര്‍ന്ന് തീരുമാനിക്കും.

ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു യാദവും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപി മുതലെടുക്കുമെന്നും ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ അദ്ദേഹം മുലായം സിംഗിനെ ഉപദേശിച്ചിരുന്നു.

അഖിലേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താല്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് അഖിലേഷിന്റെ ബന്ധുവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ ശിവപാല്‍ യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ എം.എല്‍.എമാര്‍ അഖിലേഷിന് പിന്നില്‍ അണിനിരക്കുകയായിരുന്നു.
 National, Samajwadi Party, Mulayam Singh Yadav

SUMMARY: At the end of the day and year, Samajwadi Party patriarch Mulayam Singh blinked first as the tide of popular support turned in favour of his son, Uttar Pradesh chief minister Akhilesh Yadav. Mulayam Singh Yadav and his brother Shivpal Yadav revoked the explosion of Akhilesh Yadav and Ram Gopal Yadav, a cousin of Mulayam Singh and the party's leader in Rajya Sabha.

Keywords: National, Samajwadi Party, Mulayam Singh Yadav