Follow KVARTHA on Google news Follow Us!
ad

ബൈക്കിന് കടന്നുപോകാൻ വഴിനൽകില്ല; കുടുംബമൊത്ത് യാത്ര ചെയ്ത യുവാവിനെ പട്ടാപ്പകൽ കുത്തി വീഴ്ത്തിയ ദൃശ്യങ്ങൾ പുറത്ത്; പ്രതികളെ പിടികൂടാതെ സിറ്റി പോലീസ്

കൊച്ചി: (www.kvartha.com 31.12.2016) കൊച്ചി എടവനക്കാട് പട്ടാപ്പകൽ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ വിമർശനമുയരുന്നു.Kerala, Attack, Bike, Road rage

കൊച്ചി: (www.kvartha.com 31.12.2016) കൊച്ചി എടവനക്കാട് പട്ടാപ്പകൽ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ വിമർശനമുയരുന്നു. പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാൻ വഴി മാറി നൽകിയില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ പ്രതികൾ വല്ലാർപാടം സ്വദേശി നിഖിൽ ജോസിനെ കുത്തി വീഴ്ത്തിയത്.

ഭാര്യയ്ക്കും 6 മാസം പ്രായമായ കുഞ്ഞിനുമൊപ്പം ജീപ്പിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പെട്രോൾ സ്റ്റേഷനിൽ പെട്രോൾ അടിക്കാൻ കയറിയ സമയത്ത് ബൈക്കിലെത്തിയ അക്രമികൾ ജീപ്പിലുണ്ടായിരുന്ന യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ നിഖിൽ കയറി ഇടപെടുകയായിരുന്നു.

നിഖിലിനെ കിട്ടിയതോടെ പ്രതികൾ അദ്ദേഹത്തിന് നേർക്കായി ആക്രമണം. ഇതിനിടെ കത്തിയെടുത്ത് നിഖിലിനെ സംഘം കുത്തി വീഴ്ത്തി. ആദ്യത്തെ കുത്ത് മുതുകിനാണേറ്റത്. പിന്നാലെ കൈയ്യിലും മുഖത്തും കുത്തി.

ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഭയന്ന് ആരും മുന്നോട്ടുവന്നില്ല. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ നിന്നും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.

വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണ്.
Kerala, Attack, Bike, Road rage

Keywords: Kerala, Attack, Bike, Road rage