Follow KVARTHA on Google news Follow Us!
ad
Posts

നോട്ടുപിന്‍വലിക്കലിനെ ജനം ഏറ്റെടുത്തു; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് സംസാരിക്കുന്നു; ലൈവ് കാണാം

നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമെന്ന് പ്രധാനമന്ത്രി. ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോIndia, modi, Demonetization, Live Telecast, PM Modi's New year message
ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും ജനങ്ങള്‍ തന്നെ വിശ്വസിക്കുന്നുവെന്നും മോദി; നോട്ടുക്ഷാമത്ത കുറിച്ച് പരാമര്‍ശമില്ല; ബഡ്ജറ്റ് അവതരണം പോലെ പ്രഖ്യാപനങ്ങള്‍; ഗര്‍ഭിണികള്‍ക്ക് 6,000 രൂപ ആശുപത്രി ചിലവ്

ന്യൂഡല്‍ഹി: (www.kvartha.com 31.12.2016 / 7.30 PMനോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമെന്ന് പ്രധാനമന്ത്രി. ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യമായിരുന്നു നോട്ട് അസാധുവാക്കല്‍. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതികരണം ഏറെ മതിപ്പുളവാക്കുന്നതാണ്. ജനത്തിന് സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നെന്നും മോദി പറഞ്ഞു. ജനങ്ങളുടെ പ്രതികരണം രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് സഹായകരമായി. ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും ജനങ്ങള്‍ തന്നെ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.

സത്യസന്ധരായ ആളുകള്‍ക്കും ബുദ്ധിമുട്ടേണ്ടിവന്നത് ഏറെ ദുഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നു. സത്യവും നന്മയും ആഗ്രഹിക്കുന്ന ജനങ്ങള്‍ ബുദ്ധിമുട്ടാനും തയ്യാറാണെന്നും മോദി പറഞ്ഞു.


ചില സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും അഴിമതി കാണിച്ചിട്ടുണ്ടെന്നും ഇവരെ വെറുതെ വിടില്ലെന്നും മോദി പുതുവത്സര പ്രസംഗത്തില്‍ വ്യക്തമാക്കി. ബുദ്ധിമുട്ടറിയിച്ചു നിരവധി കത്തുകള്‍ വന്നിട്ടുണ്ട്. ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ഏറെ പ്രയാസപ്പെട്ടു. ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്റെ കരുത്ത്. ജനം അഴിമതിയില്‍നിന്ന് മോചനം ആഗ്രഹിച്ചിരുന്നു. കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെയാണ്. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നുവെന്നും അഴിമതിയില്‍ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്കുള്ള കിസാന്‍ കാര്‍ഡ് റുപേ കാര്‍ഡ് ആയി മാറ്റുമെന്ന് മോദി പറഞ്ഞു. നിലവില്‍ കിസാന്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്കില്‍ നിന്നും കാര്‍ഷിക വായ്പകളും മറ്റു സഹായങ്ങളും ലഭ്യമാണ്. എന്നാല്‍ റുപേ കാര്‍ഡ് ആയി മാറ്റുന്നതോടെ ഷോപ്പിംഗിനടക്കം എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍

നഗരങ്ങളില്‍ വീടു വയ്ക്കാന്‍ രണ്ടു പദ്ധതികള്‍
ഇടത്തരക്കാര്‍ക്ക് 9 ലക്ഷത്തിന് നാല് ശതമാനവും 12 ലക്ഷത്തിനു മൂന്ന് ശതമാനവും പലിശയിളവ് നല്‍കും

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആശുപത്രിയില്‍ ഇളവ്. ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6,000 രൂപ അനുവദിക്കും. ഈ തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും.

കര്‍ഷകര്‍ക്കു പ്രത്യേക വായ്പാപദ്ധതി. മൂന്ന് ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപ്പെ കാര്‍ഡാക്കും. കാര്‍ഷിക വായ്പകള്‍ക്ക് 60 ദിവസത്തേക്കു പലിശയില്ല, ചെറുകിട കച്ചവടക്കാര്‍ക്കു നികുതി ഇളവുകള്‍ നല്‍കും, ചെറുകിട സംരംഭങ്ങളുടെ വായ്പകള്‍ക്കു രണ്ടു കോടി സര്‍ക്കാര്‍ ഗ്യാരണ്ടി

ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രത്യേക ക്ഷേമപദ്ധതി. ഏഴരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 8.5 ശതമാനം പലിശ.

രാജ്യവ്യാപകമായി ബാധിച്ച നോട്ടുക്ഷാമത്തെ പ്രധാനമന്ത്രി എങ്ങനെ കാണുമെന്ന് ജനങ്ങള്‍ ആകാംശയോടെ കാത്തിരുന്നെങ്കിലും നോട്ടുനിരോധനം കൊണ്ടുള്ള നേട്ടമോ കോട്ടമോ വിശദീകരിക്കാതെ നോട്ടുക്ഷാമത്തെ കുറിച്ച് ഒരു പരാമാര്‍ശവും നടത്താതെ ബഡ്ജറ്റ് അവതരണം പോലെയായിരുന്നു മോദിയുടെ പ്രസംഗം.






Keywords: India, modi, Demonetization, Live Telecast, PM Modi's New year message