Follow KVARTHA on Google news Follow Us!
ad

ഇലക്ട്രിക് ലൈൻ വലിക്കാൻ സ്ഥലമുടമയുടെ മുൻകൂർ അനുമതി ആവശ്യമില്ല: സുപ്രീം കോടതി

ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാനും ലൈൻ വലിക്കാനും സ്ഥലമുടമയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സു No need for landowner’s nod to lay power line: Supreme Court. Removing roadblocks in reaching electricity to every village, t
ന്യൂഡെൽഹി: (www.kvartha.com 31.12.2016) ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാനും ലൈൻ വലിക്കാനും സ്ഥലമുടമയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി..ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് ആർ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണു സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.

No need for landowner’s nod to lay power line: Supreme Court. Removing roadblocks in reaching electricity to every village, the Supreme Court has ruled that no prior consent of landowners was required to lay overhead power transmission lines and erect towers to support these lines.

ഇതുസംബന്ധമായി വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽനിന്നു പലരീതിയിലുള്ള വിധികൾ മുൻപു പ്രസ്താവിച്ചിരുന്നു. അന്നുടലെടുത്ത തർക്കങ്ങൾക്കെല്ലാം പുതിയ സൂപ്രീം കോടതി വിധി പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.



ഛത്തീസ് ഗഡിലെ സിമന്റ് കമ്പനിയുടമ പവർ ഗ്രിഡ് കോർപറേഷനെതിരെ നൽകിയ കേസിലാണു രാജ്യത്തെ അനേകം പേർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധി പ്രസ്താവം സുപ്രീംകോടതി നടത്തിയത്. സിമന്റ് കമ്പനി വാടകയ്ക്കെടുത്ത ചുണ്ണാമ്പ് ഖനന പാടത്തുകൂടി അനുമതിയില്ലാതെ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനെതിരെയാണ് ഉടമ കോടതിയെ സമീപിച്ചത്. വൈദ്യുതിയുടെയും ടെലിഫോണിന്റെയും പ്രസരണവും അതിനുവേണ്ടി ലൈനുകൾ സ്ഥാപിക്കുന്നതും സമൂഹത്തിന്റെ പൊതുവായ ആവശ്യമാണെന്നും ഇത് തടയാൻ അനുവദിക്കരുതെന്നും ഇന്ത്യൻ ടെലഗ്രാഫ് ആക്ട് പ്രകാരം കോടതി അഭിപ്രായപ്പെട്ടു.

സ്ഥലമുടമകളുടെ എതിർപ്പ് മൂലം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അനേകം പേരാണ് ചെറുകിട-വങ്കിട സംരംഭങ്ങൾക്കും കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വൈദ്യുതി ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. ജില്ലാ ഭരണകൂടത്തിന് പരാതി നൽകി മാസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഏറെ നടപടിക്രമങ്ങൾ ശേഷം അനുമതി ലഭിക്കുകയുള്ളൂ. ഇതാകട്ടെ സാധാണക്കാരന് വലിയ സമയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

രാജ്യത്തെ ഗ്രാമങ്ങളുൾപ്പെടെ എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതിയെത്തിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ വിധിയിലൂടെ ഇല്ലാതാകുന്നത്.


Summary: No need for landowner’s nod to lay power line: Supreme Court. Removing roadblocks in reaching electricity to every village, the Supreme Court has ruled that no prior consent of landowners was required to lay overhead power transmission lines and erect towers to support these lines.