Follow KVARTHA on Google news Follow Us!
ad

അനുസരണയില്ലാതെ, പാതിരാവോളം കറങ്ങിനടക്കുന്ന സഹോദരിയെ യുവാവ് കൊലപ്പെടുത്തി

മുംബൈ: (www.kvartha.com 31.12.2016) പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ സഹോദരന്‍ അറസ്റ്റില്‍. ബാന്ദ്രയിലെ വീര്‍ ദത്ത നഗറിലെ കുടിലിലാണ് കൊല നടന്നത്National, Mumbai, Murder, Sister

മുംബൈ: (www.kvartha.com 31.12.2016) പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ സഹോദരന്‍ അറസ്റ്റില്‍. ബാന്ദ്രയിലെ വീര്‍ ദത്ത നഗറിലെ കുടിലിലാണ് കൊല നടന്നത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജമീലയാണ് കൊല്ലപ്പെട്ടത്.

അഖ്തര്‍ ശെയ്ഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തയ്യല്‍ക്കാരനായ അഖ്തര്‍ സഹോദരിയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരുന്നു. അയല്‍ വാസികള്‍ സഹോദരിയെ കുറിച്ച് പരാതികള്‍ പറയാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായത്.

വ്യാഴാഴ്ച വൈകിട്ട് പുറത്തുപോയ ജമീല വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അഖ്തര്‍ ഇതിനെ ചോദ്യം ചെയ്തതതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാതാവ് വീട്ടുജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു കൊല നടന്നത്.

വാക്കേറ്റത്തിനിടയില്‍ ജമീലയെ അഖ്തര്‍ പിടിച്ച് തള്ളി. തല ഭിത്തിയിലിടിച്ച് വീണ ജമീലയെ അഖ്തര്‍ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

National, Mumbai, Murder, Sister
SUMMARY: MUMBAI: Police arrested a 26-year-old man for killing his younger sister in their hutment at Veer Datta Nagar situated below the sealink in Bandra (West) on Friday. The incident occurred at around 10am when the accused Akhtar Shaikh had a fight with his sister Jameela (18) for not obeying him and roaming till late night.

Keywords: National, Mumbai, Murder, Sister