Follow KVARTHA on Google news Follow Us!
ad

ഗവര്‍ണര്‍ പദവി ഒഴിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു: നജീബ് ജങ്

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ നേരത്തെ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവശ്യപ്രകാരമാണ് New Delhi, National, New Delhi, Government, Arvind Kejriwal, I Wanted To Quit, PM Narendra
ന്യൂഡല്‍ഹി: (www.kvartha.com 23/12/2016) ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ നേരത്തെ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവശ്യപ്രകാരമാണ് താന്‍ അന്ന് തീരുമാനം മാറ്റിയതെന്നും ഇപ്പോഴത്തെ രാജി വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.



തന്റെ രാജിക്ക് പിന്നില്‍ രാഷ്ട്രീയമില്ല. തനിക്ക് 95 വയസുള്ള മാതാവും മക്കളും പേരകുട്ടികളുമുണ്ട്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹം. പദവിയിലിരിക്കുമ്പോള്‍ അവധിയെടുക്കാന്‍ പറ്റില്ല. തന്നെ നിയമിച്ചത് യു പി എ സര്‍ക്കാറാണ്. അതിനാല്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പദവിയില്‍ തുടരാന്‍ നിര്‍ദേശിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം താന്‍ വീണ്ടും ഇക്കാര്യം മോഡിയെ അറിയിച്ചെങ്കിലും തുടരണമെന്ന മറുപടിയാണ് ലഭിച്ചത്.


Keywords: New Delhi, National, New Delhi, Government, Arvind Kejriwal, I Wanted To Quit, PM Narendra Modi Asked Me To Carry On, Says Najeeb Jung.