Follow KVARTHA on Google news Follow Us!
ad

മോഡി, ധോണി, മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സൂര്യ...കാണാം റയീസിന്റെ രസകരമായ ചില ട്രെയിലറുകള്‍

ജനുവരി 25ന് പുറത്തിറങ്ങാനിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം റയീസിന്റെ ട്രെയിലര്‍ ഒന്നിലൊതുങ്ങില്ല. നാള്‍ക്കുനാള്‍ രാഷ്ട്രീയക്കാര്‍ മുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളെയും, മറ്റു നടന്മാരെയും Entertainment, Sharukh Khan, YouTube, Video, modi, Cristiano Ronaldo, Leonal Messi
(www.kvartha.com 31.12.2016) ജനുവരി 25ന് പുറത്തിറങ്ങാനിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം റയീസിന്റെ ട്രെയിലര്‍ ഒന്നിലൊതുങ്ങില്ല. നാള്‍ക്കുനാള്‍ രാഷ്ട്രീയക്കാര്‍ മുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളെയും, മറ്റു നടന്മാരെയും വെച്ച് വരെ റയീസിന്റെ ട്രെയിലര്‍ ഇറക്കുകയാണ് ചിലര്‍.


പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സിനിമാ താരം സൂര്യ എന്നിങ്ങനെ പലരുടെയും വേര്‍ഷനിലുള്ള റയീസ് ട്രെയിലറാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്. അഞ്ജാന്‍ എന്ന ചിത്രത്തിലെ രംഗങ്ങളാണ് സൂര്യയുടെ ട്രെയിലറില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡിയുടെ നോട്ട് അസാധുവാക്കലും, പിന്നീടുണ്ടായ പ്രശ്‌നങ്ങളും വരച്ചുകാട്ടുന്ന ട്രെയിലറാണ് ഇവയില്‍ നിന്നൊക്കെ വ്യത്യസ്തത പുലര്‍ത്തുന്നത്.

ഡിസംബര്‍ ആറിന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത് റയീസിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇതിനകം മൂന്നര കോടിയിലധികം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു. ഷാരൂഖും മഹീറാ ഖാനും നവാസുദ്ദീന്‍ സിദ്ദിഖിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 1980കളില്‍ ഗുജറാത്തില്‍ നടന്ന ഒരു സംഭവ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

RAEES Official Trailer

Modi Version
Cristiano Ronaldo
MS Dhoni
Messi
 
Virat Kohli Keywords: Entertainment, Sharukh Khan, YouTube, Video, modi, Cristiano Ronaldo, Leonal Messi, Different version of Raees tailors in YouTube.