Follow KVARTHA on Google news Follow Us!
ad

ജനുവരി 1 മുതൽ എ ടി എമ്മിൽ നിന്ന് പ്രതി ദിനം 4500 രൂപ പിൻവലിക്കാം പക്ഷേ...

ജനുവരി 1 മുതൽ എ ടി എമ്മിൽ നിന്ന് പ്രതി ദിനം 4500 രൂപ പിൻ വലിക്കാമെന്ന് ആർ ബി ഐ. അതേസമയം ആഴ്ചയിൽ പിൻ വലിക്കാൻ അനുവദിച്ചി Cash withdrawal limit from ATMs increased to Rs 4,500 per day from January 1
ന്യൂഡൽഹി: (www.kvartha.co 31.12.2016) ജനുവരി ഒന്ന് മുതൽ എ ടി എമ്മിൽ നിന്ന് പ്രതി ദിനം 4500 രൂപ പിൻവലിക്കാമെന്ന് ആർ ബി ഐ. അതേസമയം ആഴ്ചയിൽ പിൻവലിക്കാൻ അനുവദിച്ചിട്ടുള്ള പരമാവധി തുക 24000 രൂപ തന്നെ. ദിനം പ്രതി 2500 രൂപ പിൻവലിക്കാമെന്ന പരിധിയാണ് 4500 രൂപയാക്കി ഉയർത്തിയത്.
The RBI has decided to increase the cash withdrawal limit from ATMs to Rs 4,500 per day from the present Rs 2,500 with effect from January 1. However, there is no change in the weekly withdrawal limits, which stays at Rs 24,000.

നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാണ് ജനുവരി ഒന്നുമുതൽ പ്രതി ദിനം പിൻവലിക്കാനുള്ള തുക 4500 രൂപയാക്കി ഉയർത്തിയതെന്നും ആഴ്ചയിലേത് പഴയപടി തുടരുമെന്നും ആർ ബി ഐ പ്രസ്താവനയിൽ പറഞ്ഞു. ഇതിനാവശ്യമായ 2000, 500 രൂപ നോട്ടുകൾ ബേങ്കുകളിൽ എത്തിക്കും.  വെള്ളിയാഴ്ചയായിരുന്നു നിരോധിത നോട്ടുകൾ നിക്ഷേപിക്കാനുള്ള അവസാന ദിവസം. നോട്ട് നിരോധനത്തിന്റെ അമ്പതാം ദിവസമാണ് എടിഎമ്മിൽ നിന്ന് പിൻവലിക്കാനുള്ള തുകയുടെ കാര്യത്തിൽ ഇളവ് വരുത്തിയത്.



നവംബർ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുകയും ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത് കൊണ്ടുള്ള പ്രഖ്യാപനം പ്രധാന മന്ത്രി നരേന്ദ്രമോഡി നടത്തിയത്.



Summary: The RBI has decided to increase the cash withdrawal limit from ATMs to Rs 4,500 per day from the present Rs 2,500 with effect from January 1.
However, there is no change in the weekly withdrawal limits, which stays at Rs 24,000.