Follow KVARTHA on Google news Follow Us!
ad

അരുണാചലില്‍ പെമ ഖണ്ഡു അടക്കം 33 എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കമുള്ള 33 എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്. ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തോടെയാണ് Chief Minister, BJP, Politics, Pema Khandu Suspended, Takam Pario May Be Arunachal
ഗുവാഹത്തി: (www.kvartha.com 31.12.2016) അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കമുള്ള 33 എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്. ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തോടെയാണ് മുഖ്യമന്ത്രിയും എം എല്‍ എമാരും കളംമാറ്റി ചവിട്ടിയത്. 43 എം എല്‍ എമാരാണ് പീപ്പിള്‍സ് പാര്‍ട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ബഹുഭൂരിഭാഗം എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നതോടെ ഇത് 10 ആയി ചുരുങ്ങി.


പാര്‍ട്ടിയെ ബി ജെ പിയുമായി ലയിപ്പിക്കാന്‍ പേമ ഖണ്ഡു ശ്രമം നടത്തുന്നുവെന്ന് തുടക്കത്തില്‍ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ പെമ ഖണ്ഡു അരുണാചല്‍പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. പീപ്പിള്‍സ് പാര്‍ട്ടിയിലെ ഭൂരിഭാഗം എം എല്‍ എമാര്‍ക്കും പുറമെ ബി ജെ പി അംഗങ്ങളും ഖണ്ഡുവിന് പിന്തുണ നല്‍കിയിരുന്നു.

Keywords: Chief Minister, BJP, Politics, Pema Khandu Suspended, Arunachal gets full-fledged BJP govt as Pema Khandu, 32 others join saffron party.