Follow KVARTHA on Google news Follow Us!
ad

എംടിയുടേത് ഇരട്ടത്താപ്പ്, അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നും ബിജെപി

തിരുവനന്തപുരം: (www.kvartha.com 31.12.2016) സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടേത് ഇരട്ടതാപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. എംKerala, MT Vasudevan Nair, BJP, AN Radhakrishnan

തിരുവനന്തപുരം: (www.kvartha.com 31.12.2016) സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടേത് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. എംടി വിമര്‍ശനത്തിന് അതീതനല്ല. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും പ്രതികരിക്കാത്ത എംടിയുടെ ഇരട്ടതാപ്പാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Kerala, MT Vasudevan Nair, BJP, AN Radhakrishnan

എംടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിച്ച സാഹിത്യകാരന്‍ സക്കറിയയെ സ്‌റ്റേജില്‍ വെച്ച് കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചത് ഇടതുപക്ഷം തന്നെയാണ്. ആരും തന്നെ സഹിഷ്ണുത പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala, MT Vasudevan Nair, BJP, AN Radhakrishnan
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ എതിര്‍പ്പുമായി എത്തിയത് മുസ്ലീം ലീഗാണ്. അന്ന് ട്രസ്റ്റ് ചെയര്‍മാനായിരുന്ന എംടി ഒന്നും മിണ്ടിയില്ല. പ്രതിമയ്ക്ക് പകരം എഴുത്താണിയും പുസ്തകവുമാണ് അന്ന് സ്ഥാപിച്ചത്. എംടി ലീഗിനെ ഭയന്നാണ് അന്ന് അഭിപ്രായം പറയാതിരുന്നത്. എംടിയുടെ വീടിന് തൊട്ടടുത്താണ് ടിപി ചന്ദ്രശേഖരന്‍ മൃഗീയമായി കൊല്ലപ്പെട്ടത്. സഹോദര തുല്യരായ എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടപ്പോഴും എംടി മൗനം പാലിച്ചു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണം രാഷ്ട്രീയ പ്രേരിതമാണ്. ബിജെപിക്ക് അതിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്. സാഹിത്യകാരന്മാര്‍ നിഷ്പക്ഷത പാലിക്കണമെന്നും രാഷ്ട്രീയം കളിച്ചാല്‍ അതിനുള്ള മറുപടി കേള്‍ക്കാനും തയ്യാറാകണമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Keywords: Kerala, MT Vasudevan Nair, BJP, AN Radhakrishnan