Follow KVARTHA on Google news Follow Us!
ad

നജീബിന്റെ തിരോധാനം; 76 ദിവസം പിന്നിട്ടു; അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രക്ഷോഭം

അലിഗഡ്: (www.kvartha.com 31.12.2016) ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ ഡല്‍ഹി പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്നാരോപിച്ച് National, Najeeb Ahmmed, Missing,

അലിഗഡ്: (www.kvartha.com 31.12.2016) ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ ഡല്‍ഹി പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്നാരോപിച്ച് അലിഗഡ് മുസ്ലീം യൂണിവേഴ്സ്റ്റിയില്‍ വന്‍ പ്രക്ഷോഭം. അലിഗഡിലെ റെയില്‍ ഗതാഗതവും പ്രക്ഷോഭക്കാര്‍ സ്തംഭിപ്പിച്ചു. നജീബിനെ കാണാതായിട്ട് 76 ദിവസം പിന്നിടുന്നതിനിടയിലാണ് ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം.

നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനത്തിനിടയില്‍ അറസ്റ്റ് വരിച്ചു. റോഡ്, റെയില്‍ ഗതാഗതം തടയാനുള്ള വിദ്യാര്‍ത്ഥികളുടെ നീക്കത്തിനിടയിലായിരുന്നു ഇത്. കസ്റ്റഡിയിലെടുത്തവരുടെ വ്യക്തമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് രാജമണി യാദവ് അറിയിച്ചു.

നജീബിന്റെ തിരോധാനത്തില്‍ മോഡി സര്‍ക്കാര്‍ എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കുകയാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഫൈസുല്‍ ഹസന്‍ ആരോപിച്ചു.

നജീബിനെ കണ്ടെത്തുന്നതിന് പകരം പോലീസ് നജീബിന്റെ കുടുംബത്തെ അധിക്ഷേപിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച പ്രമേയം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് അയച്ചു. ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്.
National, Najeeb Ahmmed, Missing,

SUMMARY: AMU students on Saturday squatted on tracks at the Railway station in Aligarh protesting “failure” of Delhi Police to trace missing JNU student Najeeb Ahmed, who has been missing for 76 days.

Keywords: National, Najeeb Ahmmed, Missing,