Follow KVARTHA on Google news Follow Us!
ad

അഖിലേഷ് യാദവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ലഖ്‌നൗ: (www.kvartha.com 31.12.2016) യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് അ National, Akhilesh Yadav, Mulayam Singh Yadav

ലഖ്‌നൗ: (www.kvartha.com 31.12.2016) യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് അഖിലേഷിന്റെ ശ്രമം. കഴിഞ്ഞ ദിവസം പിതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് അഖിലേഷിനെ അടക്കം പാര്‍ട്ടി നേതാക്കളെ പുറത്താക്കിയതോടെയാണ് യുപിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

ഞായറാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന രാം ഗോപാല്‍ യാദവ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് സൂചന.

അഖിലേഷുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്നാണ് സൂചന. മുന്‍പും അഖിലേഷ് കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. അഖിലേഷ് യാദവിനെ കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനേയും മുലായം സിംഗ് പുറത്താക്കിയിരുന്നു.
 National, Akhilesh Yadav, Mulayam Singh Yadav

SUMMARY: LUCKNOW: He may have been unceremoniously turfed out, but Akhilesh Yadav is unlikely to go into exile quietly .Sources in the party said that SP members attending the emergency national convention called by Ram Gopal Yadav on Sunday were likely to elect Akhilesh the national party president -a post now held by Mulayam Singh Yadav -and insist that his faction represents the "real Samajwadi Party".

Keywords: National, Akhilesh Yadav, Mulayam Singh Yadav