Follow KVARTHA on Google news Follow Us!
ad

യുപിയില്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നു

ലഖ്‌നൗ: (www.kvartha.com 31.12.2016) വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ശ്രമിക്കുന്നതായി റിപോര്‍ട്ട്. 2017ല്‍ നടക്കുNational, Samajwadi Party, Akhilesh Yadav, Mulayam Singh

ലഖ്‌നൗ: (www.kvartha.com 31.12.2016) വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ശ്രമിക്കുന്നതായി റിപോര്‍ട്ട്. 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യോജിച്ച് നിന്നാല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് അഖിലേഷിന്റേയും കൂട്ടരുടേയും ധാരണ.
National, Samajwadi Party, Akhilesh Yadav, Mulayam Singh

പിതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് അഖിലേഷ് യാദവിനെ 6 വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മല്‍സരിക്കാമെന്ന തീരുമാനം അഖിലേഷ് എടുത്തത്.

അഖിലേഷുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്നാണ് സൂചന. മുന്‍പും അഖിലേഷ് കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. അഖിലേഷ് യാദവിനെ കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനേയും മുലായം സിംഗ് പുറത്താക്കിയിരുന്നു.
National, Samajwadi Party, Akhilesh Yadav, Mulayam Singh

SUMMARY: Sacked Samajwadi Party leader and Uttar Pradesh Chief Minister Akhilesh Yadav is in touch with the Congress ahead of the crucial state Assembly election, due early next year.

Keywords: National, Samajwadi Party, Akhilesh Yadav, Mulayam Singh