Follow KVARTHA on Google news Follow Us!
ad

നോട്ടുമാറ്റത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട; ജൂണ്‍ 30 വരെ ആര്‍ബിഐ വഴി മാറ്റിയെടുക്കാം; വിമാനത്താവളത്തില്‍ അസാധുനോട്ടുകളുടെ പൂര്‍ണവിവരം നല്‍കണം; സമയപരിധിക്ക് ശേഷം പഴയനോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴശിക്ഷ

നോട്ടുമാറ്റത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട. ജൂണ്‍ 30 വരെ ആര്‍ബിഐ വഴി അസാധുനോട്ടുകള്‍ മാറ്റിയെടുക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ Kerala, India, National, fake-currency-case, Demonetization, New Delhi, Gulf, Exchange Rate, Bank, Ban, Cash, Old Notes, 500, 1000 Notes, Modi, Pravasi, Criminal, Old note exchanging time extended for expatriate
ന്യൂഡല്‍ഹി: (www.kvartha.com 31.12.2016) നോട്ടുമാറ്റത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട. ജൂണ്‍ 30 വരെ ആര്‍ബിഐ വഴി അസാധുനോട്ടുകള്‍ മാറ്റിയെടുക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ കൈമാറാനുള്ള സാധാരണ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് വിദേശത്തുനിന്നു നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിയത്. പരമാവധി 25,000 രൂപ വരെയുള്ള പഴയ നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റാമെന്നാണ് പുതിയ നിര്‍ദേശം. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കൈവശമുള്ള കറന്‍സിയുടെ വിവരങ്ങള്‍ നല്‍കണം. കസ്റ്റംസ് വകുപ്പ് ഇതിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോറം തയാറാക്കും. തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നവരില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കും.



നോട്ടുപിന്‍വലിക്കല്‍ കാലയളവില്‍ വിദേശത്തുണ്ടായിരുന്ന പ്രവാസികളല്ലാത്തവര്‍ക്ക് ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെയാണ് ഇതിനുള്ള അനുമതി. പ്രവാസികള്‍ക്കു നാട്ടിലെത്തി നോട്ടുമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ജൂണ്‍ 30 വരെ നീട്ടിനല്‍കിയത്.

പരമാവധി 25,000 രൂപ വരെയാണ് പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ മാറ്റിയെടുക്കാന്‍ സാധിക്കുക. വിദേശവിനിമയ ചട്ടപ്രകാരം ഒരാള്‍ക്കു നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയുന്നത് 25,000 രൂപ വരെ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു പരിധി നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ക്ക് തന്റെ കൈവശം എത്ര രൂപയുടെ പഴയ ഇന്ത്യന്‍ നോട്ടുകളുണ്ടെന്ന് വ്യക്തമാക്കണം. ഈ ഡിക്ലറേഷന്‍ നല്‍കിയ നോട്ടുകള്‍ മാത്രമേ റിസര്‍വ് ബാങ്കില്‍ മാറ്റിയെടുക്കാനാവൂ.

പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ 2016 അവസാനത്തോടെ പൂര്‍ണമായി ഉപയോഗത്തിലില്ലാതായി. ഇനി ബാങ്കുകളിലൂടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധ്യമല്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക കേന്ദ്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടായേക്കും. മാര്‍ച്ച് 31 നു ശേഷം അസാധുനോട്ടുകള്‍ പത്തെണ്ണത്തില്‍ കൂടുതല്‍ കൈവശം വെയ്ക്കുന്ന പ്രവാസികളല്ലാത്തവര്‍ക്ക് പിഴയിടും. അതേസമയം, ഗവേഷകര്‍ക്കും കറന്‍സി ശേഖരണം നടത്തുന്നവര്‍ക്കും 25 എണ്ണം വരെ സൂക്ഷിക്കാം. ഇതിന് രേഖകള്‍ കാണിക്കേണ്ടി വരും.

Keywords: Kerala, India, National, fake-currency-case, Demonetization, New Delhi, Gulf, Exchange Rate, Bank, Ban, Cash, Old Notes, 500, 1000 Notes, Modi, Pravasi, Criminal, Old note exchanging time extended for expatriates