Follow KVARTHA on Google news Follow Us!
ad

ഇത് യു എ ഇ! മൂടൽ മഞ്ഞുള്ള സമയത്ത് ഓടിച്ചതിന് 800 ട്രക്കുകൾ പിടികൂടി പിഴയിട്ടു

മൂടൽ മഞ്ഞുള്ള സമയങ്ങളിൽ അതികൃതരുടെ നിർദ്ദേശം ലംഘിച്ച് ട്രക്ക് ഓടിച്ച 800 ലധികം 800 trucks fined for driving during fog. The General Department of Traffic and Patrols of the Abu Dhabi Police has fined
അബൂദബി: (www.kvartha.com 31.12.2016) മൂടൽ മഞ്ഞുള്ള സമയങ്ങളിൽ അതികൃതരുടെ നിർദ്ദേശം ലംഘിച്ച് ട്രക്ക് ഓടിച്ച 800 ലധികം ഡ്രൈവർമാർക്ക് അബൂദബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം പിഴ ചുമത്തി. കാഴ്ച മങ്ങിയതും മൂടൽ മഞ്ഞുള്ളതുമായ സമയങ്ങളിൽ വാഹനം നിർത്തിയിടാനും വ്യക്തമായി കാണാൻ സാധിക്കുന്ന സമയങ്ങളിൽ മാത്രം യാത്ര തുടരാനും അധികൃതർ ട്രക്ക് ഡ്രൈവർമാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്.
800 trucks fined for driving during fog. The General Department of Traffic and Patrols of the Abu Dhabi Police has fined 800 heavy truck drivers for driving during fog, and not abiding by police instructions on banning truck movement during fog and low visibility.

ഇത്തരം സന്ദർഭങ്ങളിൽ അപകട സാധ്യത വർദ്ധിക്കുന്നതിനാലും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ട്രക്ക് ഓടിക്കുന്നത് വിലക്കിയത്.


അബൂദബി - അൽ ഗുവൈഫാർ റോഡിലെ ഇരു വശങ്ങളിലുമാണ് പോലീസ് പരിശോധന നടത്തി നിയമലംഘനം നടത്തിയവരെ പിടികൂടിയത്. വ്യാപകമായ ബോധവൽക്കരണമാണ് ഇക്കാര്യത്തിൽ പോലീസ് ഡ്രൈവർമാർക്കിടയിൽ നടത്തിയത്.

കാലാവസ്ഥ മാറിയ സാഹചര്യത്തിൽ എല്ലാറോഡുകളിലും പരിശോധനയും സുരക്ഷയും കർശനമാക്കിയതായും അധുകൃതർ വ്യക്തമാക്കി.

സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിക്കാതിരിക്കുക, അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കാതിരിക്കുക, അമിത ഭാരം കയറ്റാതിരിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിർത്തിയിടാതിരിക്കുക എന്നീ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

ഏതാനും ദിവസങ്ങളായി യു എ ഇയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പല ഭാഗങ്ങളിലും പ്രഭാത സമയങ്ങളിൽ പ്രത്യേകിച്ച് ഗതാഗതം തടസ്സപ്പെടുകയാണ്. വ്യോമ ഗതാഗത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള അനേകം വിമാനങ്ങളാണ് കഴിഞ്ഞ ദിവസം യാത്ര വൈകുകയോ റദ്ദ് ചെയ്യുകയോ തിരിച്ചുവിടുകയോ ചെയ്തത്.

Image Credit: Khaleej Times
Summary: 800 trucks fined for driving during fog. The General Department of Traffic and Patrols of the Abu Dhabi Police has fined 800 heavy truck drivers for driving during fog, and not abiding by police instructions on banning truck movement during fog and low visibility.