Follow KVARTHA on Google news Follow Us!
ad

ആദ്യത്തെ കുട്ടി മരിച്ചു; അറുപത്തിനാലാം വയസ്സിൽ ഏറ്റവും പ്രായമുള്ള അമ്മയായി രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകി

അറുപത്തി നാലാം വയസ്സില്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി ചൈനാക്കാരി 64-yr-old woman becomes oldest mother in China to deliver baby.
ബീജിങ്: (www.kvartha.com 31.12.2016)  അറുപത്തി നാലാം വയസ്സില്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി ചൈനാക്കാരി. സിസേറിയന്‍ നടത്തിയാണ് 3.7 കിലോ തൂക്കമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. ജിലിൽ പ്രവിശ്യയിലെ ആശുപത്രിയാണ് ചൈനയിലെ ഏറ്റവും പ്രായമുള്ള അമ്മയാകുന്ന പ്രസവത്തിന് സാക്ഷ്യം വഹിച്ചത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ഏതാനും ദിവസങ്ങൾക്കുള്ളീൽ ആശുപത്രിവിടാൻ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

64-yr-old woman becomes oldest mother in China to deliver baby. A 64-year-old woman in China is believed to have become the oldest mother in the country to give birth to a baby.

വിദേശത്ത് നിന്നുള്ള വിട്രോ ബീജ സങ്കലനോപാധി വഴിയാണ് ഇവര്‍ ഗര്‍ഭിണിയാതെന്ന് ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് പി ടി ഐ റിപോർട്ട് ചെയ്തു. ദമ്പതികൾ അഭിമുഖത്തിന് തയാറായില്ലെങ്കിലും ആദ്യത്തെ കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്നാണ് നൂതന വൈദ്യ ശാസ്ത്ര രീതി ഉപയോഗിച്ച് ഗർഭ ധാരണത്തിനും കുഞ്ഞിന് ജന്മം നല്‍കാനും തീരുമാനിച്ചതെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു.


പ്രായാധിക്യം കാരണം ഗര്‍ഭകാലത്ത് ഏറെ പ്രയാസം നേരിട്ടിരുന്നെങ്കിലും യാഥാവിധി നടത്തിയ ചികിത്സയിലൂടെയും മറ്റും ഇപ്പോൾ പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിന് ഇവര്‍ ജന്മം നല്‍കിയിരിക്കുകയാണെന്ന് ചികിത്സിച്ച ഡോക്ടര്‍ ടെങ് ഹോങ് പറഞ്ഞു. ചൈനയിലെ ഏറ്റവും പ്രായമുള്ള

ചൈനയില്‍ ഒരു കുട്ടിയെ മാത്രമേ പ്രസവിക്കാവൂ എന്ന നിയമമായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷമാണ് ഈ നയം ഭേദഗതി ചെയ്തത്. ആദ്യത്തെ കുട്ടിയെ നഷ്ടപ്പെട്ടവരാണ് ഇത്തരത്തിലുള്ള ചികിത്സയെ ആശ്രയിക്കുന്നത്. ഈ രീതിയിൽ പ്രസവിക്കുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയാണ് ഇപ്പോൾ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.


Summary: 64-yr-old woman becomes oldest mother in China to deliver baby. A 64-year-old woman in China is believed to have become the oldest mother in the country to give birth to a baby.