Follow KVARTHA on Google news Follow Us!
ad

മാണിക്കെതിരെയുള്ള 3 അഴിമതിക്കേസുകളിലും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കി; മറ്റു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസം എടുക്കും

അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും മുCorruption, Allegation, Report, Kottayam, Kerala,
തിരുവനന്തപുരം:  (www.kvartha.com 30.11.2016) അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം.മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കോട്ടയത്തെ സമൂഹ വിവാഹം, കെഎസ്എഫ്ഇ നിയമനം, ഗവ.പ്ലീഡര്‍മാരുടെ നിയമനം എന്നീ കേസുകളിലാണ് വിജിലന്‍സ് മാണിയെ സ്വതന്ത്രനാക്കിയത്.


ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി. അതേസമയം മറ്റു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസം കൂടി സമയം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണു മാണിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതേത്തുടര്‍ന്ന്, സംഭവത്തില്‍ അന്വേഷണം നടത്തി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കോട്ടയത്തെ സമൂഹ വിവാഹം

2014 ഒക്ടോബറില്‍ കോട്ടയത്തു വച്ചാണു സമൂഹ വിവാഹം നടത്തിയത്. പാര്‍ട്ടി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സമൂഹ വിവാഹം നടത്തിയത്. വിവാഹത്തിന് ഒരു കോടിയോളം രൂപ ചെലവായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് ഒരു രൂപപോലും നീക്കിവച്ചിരിന്നില്ല. പാര്‍ട്ടി പ്രത്യേകം പിരിവും നടത്തിയിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അഴിമതിയായി ലഭിച്ച പണമാണ് ഇതിനുവേണ്ടി ഒഴുക്കിയതെന്നായിരുന്നു ആരോപണം.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനം

സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിക്കാന്‍ മാണിയുടെ നേതൃത്വത്തില്‍ വ്യാപകമായി കൈക്കൂലി ഇടപാടു നടന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്ലീഡര്‍ നിയമനത്തിന് ഒരാളില്‍നിന്നു 10- 25 ലക്ഷം വരെ കൈക്കൂലി വാങ്ങി. ഓരോ നിയമനത്തിനും 10 ലക്ഷം രൂപവീതം മാണിക്കു നല്‍കിയതായും ഒരാള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും പരാതിക്കാരന്‍ നല്‍കിയിരുന്നു.

കെ എസ് എഫ് ഇ നിയമനം

കെഎസ്എഫ്ഇ നിയമനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ കെ.എം.മാണിക്കു നല്‍കിയെന്നായിരുന്നു ആരോപണം.

 Vigilance gives clean chit to K M Mani, Corruption, Allegation, Report, Kottayam, Kerala.

Also Read:
യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു

Keywords: Vigilance gives clean chit to K M Mani, Corruption, Allegation, Report, Kottayam, Kerala.