Follow KVARTHA on Google news Follow Us!
ad

മോഡിക്ക് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുവതി; കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും ആളുകള്‍!

മോഡിക്ക് വേണ്ടി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന് തയ്യാറാണെന്ന് പറയുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. New Delhi, Woman, Video, Narendra Modi, Central Government, National, This Woman
ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) നോട്ട് നിരോധനത്തെ എതിര്‍ത്തും അനുകൂലിച്ചും രാജ്യത്ത് വലിയ കോലാഹലം നടക്കുകയും ജന ജീവിതം കഷ്ടപ്പാടിലാകുകയും ചെയ്ത സാഹചര്യത്തില്‍ മോഡിക്ക് വേണ്ടി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന് തയ്യാറാണെന്ന് പറയുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രശ്മ ജൈന്‍ എന്ന യുവതിയാണ് പൊതുജനമധ്യത്തില്‍ വെച്ച് മോഡിയെ പുകഴ്ത്തി വാചാലയാകുന്നത്.

എന്റെ ഭര്‍ത്താവ് മോഡി വിരുദ്ധനാണ്. ഒന്നും ആഗ്രഹിക്കാതെയാണ് മോഡിജി രാജ്യത്തെ സേവിക്കുന്നത്. നമുക്ക് വേണ്ടി മോഡി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്. അതിര്‍ത്തിയില്‍ പോയി ശത്രുക്കളോട് പോരാടൂ... അപ്പോഴറിയാം എങ്ങിനെയാണ് നമ്മുടെ പട്ടാളക്കാര്‍ അവിടെ ജീവിക്കുന്നത് എന്നിങ്ങനെ പോകുന്നു 1.25 മിനിറ്റ് വരുന്ന യുവതിയുടെ വീഡിയോ.

ചുറ്റും കൂടി നില്‍ക്കുന്നവരോട് നിങ്ങളെല്ലാം രാജ്യത്തിനു വേണ്ടി എന്ത് ചെയ്തുവെന്നും യുവതി ചോദിക്കുന്നു. മോഡിക്ക് വേണ്ടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് പറയുകയും രാജ്യ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.



Keywords: New Delhi, Woman, Video, Narendra Modi, Central Government, National, This Woman Is Ready To Divorce Her Anti-Modi Husband, Says PM Is Fighting A Lone Battle After Announcing Demonetisation.