Follow KVARTHA on Google news Follow Us!
ad

നഗ്രോത ആക്രമണം: അക്രമികള്‍ക്ക് സൈനിക കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനകത്ത് കയറാന്‍ സാധിക്കാതിരുന്നത് സൈനികരുടെ ഭാര്യമാര്‍ വീട്ടുസാധനങ്ങള്‍ ഉപയോഗിച്ച് വഴി തടഞ്ഞതിനാല്‍

കഴിഞ്ഞ ദിവസം നഗ്രോത സൈനിക കേന്ദ്രത്തില്‍ കടന്നു കുടുംബങ്ങളെ ബന്ദികളാക്കാFamily, Child, Officer, Protection, Police, National,
നഗ്രോത (ജമ്മു) : (www.kvartha.com 30.11.2016) കഴിഞ്ഞ ദിവസം നഗ്രോത സൈനിക കേന്ദ്രത്തില്‍ കടന്നു കുടുംബങ്ങളെ ബന്ദികളാക്കാന്‍ ഭീകരര്‍ ആസൂത്രണം ചെയ്ത പദ്ധതി വേണ്ടത്ര വിജയിക്കാതെ പോയത് സൈനികരുടെ ഭാര്യമാര്‍ വീട്ടുസാധനങ്ങള്‍ ഉപയോഗിച്ച് വഴി തടഞ്ഞതിനാല്‍.

 Nagrota terror attack: Bravery of officers' wives averts hostage crisis, Family, Child, Officer, Protection, Police, National.

നവജാത ശിശുക്കള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന രണ്ടു സൈനിക ഓഫീസര്‍മാരുടെ ഭാര്യമാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. സൈനിക താവളത്തില്‍ പോലീസ് വേഷത്തില്‍ അതിക്രമിച്ചുകടന്ന ഭീകരര്‍ സൈനിക കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു കെട്ടിടങ്ങളിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഭീകരരുടെ വരവ് മനസിലാക്കിയ ഇരുവരും വീട്ടുസാധനങ്ങള്‍ അടുക്കിവച്ചു വഴി തടസ്സപ്പെടുത്തുകയായിരുന്നു.

രാത്രി ഡ്യൂട്ടിക്കുപോയ സൈനികരുടെ ഭാര്യമാരാണ് ഭീകരര്‍ക്കെതിരെ ചെറുത്തുനില്‍പ് നടത്തിയത്. വീട്ടുസാധനങ്ങള്‍ അടുക്കി വഴിതടഞ്ഞ് മറ്റുള്ളവരെയും ഇവര്‍ രക്ഷപെടുത്തുകയായിരുന്നു. ഭീകരര്‍ക്ക് അകത്തേക്കു കടക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ഫലം മറ്റൊന്നാകുമായിരുന്നു.

സൈനിക ഓഫീസര്‍മാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു കെട്ടിടങ്ങളില്‍ കയറിയ ഭീകരര്‍ കുടുംബാംഗങ്ങളെ ബന്ദികളാക്കുകയായിരുന്നു. എന്നാല്‍ സൈന്യത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉഗ്ര പോരാട്ടത്തിനുശേഷം രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും 12 ജവാന്മാരും അടക്കമുള്ള ബന്ദികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.

ഭീകരര്‍ ബന്ദികളാക്കിയ സൈനികരുടെ കുടുംബാംഗങ്ങളെ പകല്‍ മുഴുവന്‍ നീണ്ട സൈനിക നടപടിക്കു ശേഷമാണു മോചിപ്പിച്ചത്. ജമ്മുവിലെ നഗ്രോതയില്‍ സൈന്യത്തിന്റെ പതിനാറാം കോര്‍ ആസ്ഥാനത്തിനുള്ളിലാണു പോലീസ് വേഷത്തിലെത്തിയ ചാവേറുകള്‍ ആക്രമണം നടത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ ഗ്രനേഡ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഭീകരര്‍ അകത്തുകടന്നത്. തുടര്‍ന്നു തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മേജര്‍മാര്‍ അടക്കം ഏഴു സൈനികരാണ് വീരമൃത്യു വരിച്ചത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


Also Read:
കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി

Keywords: Nagrota terror attack: Bravery of officers' wives averts hostage crisis, Family, Child, Officer, Protection, Police, National.