Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോയുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞത് 10 രൂപ

കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് കുറഞ്ഞ നിരക്ക്. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള 25 കിലോ Kochi Metro, Kerala, Train, Kochi Metro ticket fare announced
കൊച്ചി: (www.kvartha.com 30.11.2016) കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് കുറഞ്ഞ നിരക്ക്. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള 25 കിലോ മീറ്റര്‍ യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന കെ എം ആര്‍ എല്ലിന്റെ 25 -ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്.

20 രൂപ ടിക്കറ്റില്‍ അഞ്ചു കിലോമീറ്റര്‍ വരെയും 30 രൂപയുടെ ടിക്കറ്റില്‍ 10 കിലോമീറ്റര്‍ വരെയും, 40 രൂപയുടെ ടിക്കറ്റില്‍ 15 ഉം, 50 രൂപയുടെ ടിക്കറ്റില്‍ 20 ഉം, 60 രൂപ ടിക്കറ്റില്‍ 25 കിലോമീറ്റര്‍ വരെയും യാത്ര ചെയ്യാം. സര്‍ക്കാരുമായി തീരുമാനിച്ച ശേഷം നിരക്കിന് അംഗീകാരം നല്‍കും. മെട്രോ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കും. മെട്രോയുടെ പരിസര ശുചീകരണത്തിന് തുക വകയിരുത്തും.


Keywords: Kochi Metro, Kerala, Train, Kochi Metro ticket fares announced.