Follow KVARTHA on Google news Follow Us!
ad

സഹകരണവായ്പാ ജപ്തികള്‍ക്ക് മൊറോട്ടോറിയം

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യംCabinet, Meeting, Protection, Teachers, Cabinet, school, Kannur, Medical College, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2016) നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണസംഘങ്ങള്‍ വഴിവിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കു മാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളൂ.

സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണയം എന്നീ വിഷയങ്ങളില്‍ കേരളവിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതിവരുത്തും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടിവര്‍ധിപ്പിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കും. 38 അധ്യാപകരെ ഉടന്‍ നിയമിക്കും.

Cabinet Meeting decisions,Cabinet, Meeting, Protection, Teachers, Cabinet, school, Kannur, Medical College, Kerala.

Also Read: