Follow KVARTHA on Google news Follow Us!
ad

അബുദാബിയില്‍ 31 മില്യൻ ദിര്‍ഹത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയ യുവ ബിസിനസുകാരന്‍ വഞ്ചനാ കുറ്റത്തിന് അറസ്റ്റില്‍

സ്വന്തം കാറിനായി 31 മില്യൻ ദിര്‍ഹത്തിന് (ഏകദേശം 57 കോടിയിലധികം ഇന്ത്യന്‍ രൂപ) അബുദാബിയില്‍ നമ്പര്‍ 1 സ്വന്തമാക്കി പ്രസിദ്ധനായ യുവബിസിനസുകാരന്‍ വഞ്ചനാ Abu Dhabi, Gulf, Arrest, Cheating, Accused, Police, Bidder of Dh31m number plate arrested
അബുദാബി: (www.kvartha.com 29.11.2016) സ്വന്തം കാറിനായി 31 മില്യൻ ദിര്‍ഹത്തിന് (ഏകദേശം 57 കോടിയിലധികം ഇന്ത്യന്‍ രൂപ) അബുദാബിയില്‍ നമ്പര്‍ 1 സ്വന്തമാക്കി പ്രസിദ്ധനായ യുവബിസിനസുകാരന്‍ വഞ്ചനാ കുറ്റത്തിന് അറസ്റ്റില്‍. സ്വദേശി പൗരനായ അബ്ദുല്ല അല്‍ മഹ് രി (32) യാണ് അറസ്റ്റിലായത്. വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്നാണ് ഇയാള്‍ക്കതിരെയുള്ള കേസ്.

ലേലത്തിലൂടെ നമ്പര്‍ സ്വന്തമാക്കിയ ഇയാള്‍ അധികൃതര്‍ക്ക് വണ്ടിച്ചെക്കാണ് നല്‍കിയത്. ഇതേതുടര്‍ന്ന് വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് പറഞ്ഞു. ലേലത്തില്‍ സ്വന്തമാക്കിയ കാര്‍ നമ്പര്‍ കൂടിയ തുകയ്ക്ക് വില്‍ക്കാനായിരുന്നു പദ്ധതി. കയ്യില്‍ പണമില്ലെന്ന് അറിഞ്ഞു തന്നെയാണ് മഹ് രി ലേലം പിടിച്ചതെന്നും പോലീസ് പറഞ്ഞു.

അതേസമയം സ്വന്തമാക്കിയ നമ്പര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദിന് സമ്മാനമായി നല്‍കുമെന്നാണ് നേരത്തെ ഇയാള്‍ പറഞ്ഞിരുന്നത്. അബുദാബി പോലീസും എമിറേറ്റ്‌സ് ഓക്ഷനും സംയുക്തമായി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ നടത്തിയ ലേലത്തിലാണ് മഹ് രി നമ്പര്‍ സ്വന്തമാക്കിയത്.

Abu Dhabi, Gulf, Arrest, Cheating, Accused, Police, Bidder of Dh31m number plate arrested for fraud.


SUMMARY: The Abu Dhabi Police have arrested the Emirati who bid Dh 31 million for the Abu Dhabi No. 1 vanity number plate. The accused has been charged with fraud and issuance of a dud cheque.

Keywords: Abu Dhabi, Gulf, Arrest, Cheating, Accused, Police, Bidder of Dh31m number plate arrested for fraud.