Follow KVARTHA on Google news Follow Us!
ad

പോലീസിനെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല; അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി:പോലീസ് സ്‌റ്റേഷനുകളില്‍ ഒരു തരത്തിലുള്ള മൂന്നാംമുറയും അനുവദിക്കില്ലെന്ന് പിണറായി

അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി Thiruvananthapuram, Probe, Inauguration, Protection, Suspension, Police Station, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2016) പോലീസിന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കര്‍ത്തവ്യനിര്‍വഹണം നീതിപൂര്‍വകവും നിഷ്പക്ഷവുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റുകള്‍ വന്നാല്‍ തിരുത്തലിന് കാലതാമസം ഉണ്ടാവില്ലെന്നും പിണറായി വ്യക്തമാക്കി. നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത്.

മികച്ച പ്രവര്‍ത്തനമാണ് പോലീസ് സേനാ അംഗങ്ങളില്‍ നിന്നുണ്ടാകേണ്ടത്. നിങ്ങളുടെ സേവന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന കാര്യം സര്‍ക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പിണറായി അറിയിച്ചു. പോലീസുകാരെ കുറിച്ച് പരാതി ലഭിച്ചാല്‍ ഗൗരവമായി അന്വേഷണം നടത്തി മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പോലീസ് അസോസിയേഷന്‍ സ്‌പെഷ്യല്‍ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാനാണ് പോലീസ് ശ്രമിക്കേണ്ടത്. തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കരുത്. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുന്നതിനാവണം പോലീസ് മുന്‍ഗണന നല്‍കേണ്ടത്. പോലീസ് ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് കൃത്യനിര്‍വഹണത്തില്‍ നിന്നുള്ള വ്യതിചലനമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോലീസ് സ്‌റ്റേഷനുകളില്‍ ഒരു തരത്തിലുള്ള മൂന്നാംമുറയും പാടില്ല. പ്രാകൃതമായ രീതിയാണ് മൂന്നാം മുറയെന്ന് പറയുന്നത്. പോലീസിന് ആവശ്യം പ്രൊഫഷണല്‍ മികവാണ്. മൂന്നാംമുറ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പോയെങ്കിലും ചിലര്‍ക്ക് ഇപ്പോഴും ശീലിച്ചു വന്ന രീതികള്‍ മാറ്റാനാവുന്നില്ല. അത്തരം ചില സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇനി പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം മൂന്നാംമുറ പ്രയോഗിക്കുന്നവര്‍ക്ക് മാത്രമല്ല. ആ സ്‌റ്റേഷനിലെ എസ്.ഐയ്ക്ക് കൂടിയായിരിക്കും.

എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയും ഉണ്ടാവും. ലോക്കപ്പുകളില്‍ കസ്റ്റഡി മരണം നടന്നാല്‍ മേലുദ്യോഗസ്ഥനെന്ന നിലയ്ക്ക് സി.ഐയ്ക്കും ഉത്തരവാദിത്തം ഉണ്ടാവും. സി.ഐയേയും സസ്‌പെന്‍ഡ് ചെയ്യുന്ന സ്ഥിതിവിശേഷവും ഉണ്ടാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 Pinarayi Vijayan support Kerala Police, Thiruvananthapuram, Probe, Inauguration, Protection, Suspension, Police Station, Kerala.

Also Read:
കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി

Keywords: Pinarayi Vijayan support Kerala Police, Thiruvananthapuram, Probe, Inauguration, Protection, Suspension, Police Station, Kerala.