Follow KVARTHA on Google news Follow Us!
ad

കൊല്‍ക്കത്തയെ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍ മൂന്നാം സീസണില്‍ സെമിബെര്‍ത്ത് ഉറപ്പിക്കാനുറച്ച് 13 ാം മത്സരത്തിനിറങ്ങിയ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ Kerala Blasters, Kolkata, ISL, Football, Sports, Winner, Atletico de Kolkatha, Kerala, India, National, Semi Final, CK Vineth, Header, Goal.
കൊല്‍ക്കത്ത: (www.kvartha.com 29.11.2016) ഐഎസ്എല്‍ മൂന്നാം സീസണില്‍ സെമിബെര്‍ത്ത് ഉറപ്പിക്കാനുറച്ച് 13 ാം മത്സരത്തിനിറങ്ങിയ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത എളുപ്പമാക്കി. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ മലയാളി സൂപ്പര്‍ താരം സി കെ വിനീതിന്റെ ഉഗ്രന്‍ ഹെഡറിലൂടെ മുന്നിലെത്തിയെങ്കിലും 18 ാം മിനുട്ടില്‍ പോസ്റ്റിഗയുടെ പാസില്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ സമനില ഗോള്‍ നേടി.

എട്ടാം മിനുട്ടില്‍ ബോക്‌സിന് ഇടതുഭാഗത്തു നിന്നും മെഹ്താബ് ഹുസൈന്‍ തൊടുത്ത പാസ് കൈയ്യിലൊതുക്കുന്നതില്‍ ഗോളി പരാജയപ്പെട്ടു. പന്ത് വരുതിയിലാക്കി ഹെങ്‌ബെര്‍ട്ട് പന്ത് മറിച്ചുനല്‍കിയത് ബോക്‌സിനകത്ത് ഉണ്ടായിരുന്ന വിനീതിന്‍രെ തലയ്ക്ക് പാകത്തിന്. വിനീതിന്റെ ഹെഡര്‍ വലയ്ക്കകത്ത്. സീസണില്‍ നാല് ഗോളുകള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്‌സ്‌കോററാണ് വിനീത്.

പിന്നീട് ചില മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ഒന്നും വലയില്‍ കയറിയില്ല. 55 ാം മിനുട്ടില്‍ അനാവശ്യ പ്രകടനത്തിന്റെ പേരില്‍ മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡ് കിട്ടി. ആകെ നാല് മഞ്ഞക്കാര്‍ഡ് ആയതോടെ ഒരു മത്സരവിലക്ക് ലഭിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരായ അടുത്ത മത്സരത്തില്‍ മെഹ്താബിനിറങ്ങാനാവില്ല. ഇത് മധ്യനിരയില്‍ ടീമിന് തിരിച്ചടിയാകും.

64 ാം മിനുട്ടില്‍ ഹെങ്‌ബെര്‍ട്ടിന്റെ ഹെഡര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തുപോയി. 77ാം മിനുട്ടില്‍ മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെന്ന് കരുതിയ നിമിഷം. മെഹ്താബ് എടുത്ത കോര്‍ണര്‍ റാഫി പോസ്റ്റിലേക്ക് അടിച്ചെങ്കിലും പ്രീതംകോട്ടലിന്റെ കൈമുട്ടില്‍ തട്ടുകയായിരുന്നു. എന്നാല്‍ റഫറി പെനാല്‍ട്ടി അനുവദിച്ചില്ല.
Kerala Blasters, Kolkata, ISL, Football, Sports, Winner, Atletico de Kolkatha, Kerala, India, National, Semi Final, CK Vineth, Header, Goal.


Keywords: Kerala Blasters, Kolkata, ISL, Football, Sports, Winner, Atletico de Kolkatha, Kerala, India, National, Semi Final, CK Vineth, Header, Goal.