യു എ ഇയില്‍ നവംബര്‍ മുതല്‍ ഇന്ധനവിലയില്‍ വര്‍ധനവ്. എത്ര അധികം നല്‍കണം?

ദുബൈ: (www.kvartha.com 31.10.2016) യുഎഇയില്‍ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. അഞ്ച് ശതമാനം വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. ലീറ്ററിന് ഒമ്പത് ഫില്‍സാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ ഊര്‍ജ്ജ മന്ത്രാലയം ഞായറാഴ്ച്ച പ്രഖ്യാപിച്ചത്.

സൂപ്പര്‍ പെട്രോള്‍ 98 ന് ഒരു ദിര്‍ഹം 90 ഫില്‍സാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1.81 ദിര്‍ഹമാണ് സൂപ്പര്‍ പെട്രോള്‍ 98ന്റെ വില. എല്ലാ വിഭാഗത്തില്‍പ്പെട്ട പെട്രോളുകള്‍ക്കും ഒമ്പതുഫില്‍സ് വീതം വില വര്‍ധിപ്പിക്കും. 1.63 ദിര്‍ഹം വിലയുള്ള ഇ പ്ലസ് 91ന്റെ വില 1.79 ദിര്‍ഹമായാണ് ഉയരുക. ഡീസല്‍ വിലയിലുള്ള വര്‍ധനവും നവംബര്‍ മുതല്‍ നിലവില്‍ വരും. ഡീസല്‍ ലിറ്ററിന് 1.91 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്.

സൗദി ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അസംസ്‌കൃത എണ്ണയ്ക്ക് വിലവര്‍ധനവുണ്ടായത്. ഇതിന്റെ ഫലമെന്നോണമാണ് യുഎഇയിലെ എണ്ണവില വര്‍ധിപ്പിക്കുന്നത്.

 Crude Oil, Hike, Price, Petrol, diesel, Renewal, UAE, Gulf

Previous Post Next Post