വടിവാളുമായി കട കൊള്ളയടിക്കാന്‍ എത്തിയവരെ കസേരകൊണ്ട് നേരിട്ടു; യു കെയില്‍ താരമായി ഇന്ത്യന്‍ യുവതി, വീഡിയോ കാണാം

ലണ്ടന്‍: (www.kvartha.com 31.10.2016) വടിവാളുമായി കട കൊള്ളയടിക്കാന്‍ എത്തിയവരെ കസേരകൊണ്ട് നേരിട്ട ഇന്ത്യന്‍ യുവതി ഇപ്പോള്‍ യു കെയില്‍ താരമായിരിക്കയാണ്. 56കാരിയായ ഹേമലതാ പട്ടേല്‍ ആണ് ഇപ്പോള്‍ താരമായിരിക്കുന്നത്.

വര്‍ഷങ്ങളായി വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ സ്വന്തം കട നടത്തിവരികയാണ് ഹേമലതാ പട്ടേലും ഭര്‍ത്താവും. ആ കട കൊള്ളയടിക്കാനാണ് വടിവാളുമായി മുഖം മൂടി ധരിച്ച രണ്ടു കള്ളമാര്‍ എത്തിയത്. എന്നാല്‍ വടിവാള്‍ കണ്ട് പതറാതെ വെറുമൊരു കസേര കൊണ്ട് കള്ളന്‍മാരെ വിരട്ടി ഓടിക്കുകയായിരുന്നു ഹേമലത. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടാകുന്നതെന്ന് ഹേമലത പറയുന്നു.

വടിവാളുമായെത്തിയവര്‍ യുവതിക്ക് നേരെ അലറുകയായിരുന്നു . തുടര്‍ന്ന് അതിലൊരാള്‍ കൗണ്ടറിന്റെ അടുത്തെത്തി ഉറക്കെ അടിക്കാനും കട നശിപ്പിക്കാനും ശ്രമിച്ചു. ഇതുകണ്ട്
നിയന്ത്രണം വിട്ടുപോയ ഹേമലത എന്തുംവരട്ടെയെന്ന് കരുതി അവിടെയുണ്ടായിരുന്ന കസേരയുമായി കള്ളന്മാരെ നേരിടുകയായിരുന്നു. പ്രതീക്ഷിക്കാതെയുള്ള യുവതിയുടെ പോരാട്ടത്തില്‍ പതറിപ്പോയ കള്ളന്മാര്‍ കടയില്‍ നിന്നും ഉടന്‍ ഇറങ്ങി ഓടി.

സംഭവം നടക്കുമ്പോള്‍ ഹേമലതയുടെ ഭര്‍ത്താവും രണ്ടു പേരക്കുട്ടികളും കടയുടെ പിറകിലുണ്ടായിരുന്നു. അവര്‍ അകത്തെത്തിയപ്പോഴേക്കും കള്ളന്മാര്‍ രക്ഷപ്പെട്ടിരുന്നു. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 16ഉം 14ഉം വയസുള്ള രണ്ടു കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

വീഡിയോ കാണാം.

The granny you shouldn't cross! Brave grandmother, 56 chases two machete wielding raiders out of her, Bail, Hemalatha, London, Police, Arrest, Husband, Children, attack, World.


Keywords: The granny you shouldn't cross! Brave grandmother, 56 chases two machete wielding raiders out of her, Bail, Hemalatha, London, Police, Arrest, Husband, Children, attack, World.
Previous Post Next Post