ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഉന്തും തള്ളും; നിരവധി പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: (www.kvartha.com 31.10.2016) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജനതാ ദര്‍ബാറിനിടെ ഉന്തും തള്ളും. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് തലവന്‍ അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ ജനങ്ങള്‍ കൂട്ടമായെത്തിയതാണ് തിരക്ക് അനുഭവപ്പെടാനിടയായത്. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ നിലത്തു വീണതോടെയാണ് പരിക്കേറ്റത്.

സംഭവത്തില്‍ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട ഒരു ജില്ലാ പഞ്ചായത്ത് തലവനായ സന്തോഷ് യാദവിനെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്ക് എത്തിയതുമൂലം പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. ഉത്തര്‍പ്രദേശിലെ സായ്ഫായ് ഗ്രാമത്തിലെ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് ശേഷം അഖിലേഷ് യാദവ് പങ്കെടുത്ത ആദ്യ പൊതു പരിപാടിയായതിനാല്‍ വന്‍ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു.

 Stampede at UP CM Akhilesh Yadav's Janata Darbar programme, Injured, Hospital, Treatment, Media, News, Report, Police, National.


Keywords: Stampede at UP CM Akhilesh Yadav's Janata Darbar programme, Injured, Hospital, Treatment, Media, News, Report, Police, National.
Previous Post Next Post