ജയലളിത രോഗിയല്ല; ദുര്‍മന്ത്രവാദത്തിന്റെ ഇരയെന്ന് ആത്മീയ നേതാവിന്റെ വെളിപ്പെടുത്തല്‍

ചെന്നൈ : (www.kvartha.com 31.10.2016) പനിയും നിര്‍ജലീകരണവും പിടിപെട്ട് കഴിഞ്ഞ 41 ദിവസത്തിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്.

ജയലളിതയ്ക്ക് അസുഖമല്ലെന്നും അവര്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ആത്മീയ നേതാവാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് . 'ഡെയ്‌ലി മെയില്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിക്കാരുടെ കൂടി പിന്തുണയോടെയാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദ നീക്കം നടത്തിയതെന്നതാണ് ആത്മീയ നേതാവിന്റെ വെളിപ്പെടുത്തല്‍. പനിയും നിര്‍ജ്ജലീകരണവമാണ് പ്രശ്‌നമെങ്കില്‍ അത് സുഖപ്പെടാന്‍ 41 ദിവസം നീണ്ട ചികിത്സയുടെ ആവശ്യമില്ല എന്നതും ഈ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു.

പ്രമുഖനായ ഒരു ആത്മീയ നേതാവാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എതിര്‍പാര്‍ട്ടിക്കാരായ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയലളിതയ്ക്ക് എതിരായ ദുര്‍മന്ത്രവാദ നീക്കത്തില്‍ പങ്കുള്ളതെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മീയ നേതാവ് തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍
തയ്യാറായിട്ടില്ല. ഡിഎംകെ നേതാവ് കരുണാനിധിയും താന്ത്രിക വിദ്യകളുടെ പരിണിത ഫലമായാണ് അസുഖ ബാധിതനായതെന്നും അദ്ദേഹം പറയുന്നു.

ജയലളിതയുടെ തിരിച്ചുവരവിനായി പൂജയും വഴിപാടും യാഗങ്ങളുമായി കഴിയുന്ന വിശ്വാസികളായ ആരാധകരെയെല്ലാം പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, ജയലളിത വൈകാതെ തിരിച്ചുവരുമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ഇപ്പോഴും ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 Shocking revelations: Jayalalithaa is a victim of black magic?, chennai, hospital, Treatment, Report, Gossip, Protection, Health & Fitness, National.

Keywords: Shocking revelations: Jayalalithaa is a victim of black magic?, chennai, hospital, Treatment, Report, Gossip, Protection, Health & Fitness, National.
Previous Post Next Post